---
title: "ജാഗ്രതാ സായാഹ്നം; കുഞ്ഞിപ്പള്ളിയിൽ ഉജ്ജ്വലമായി "
english_title: " Democratic Women's Association, an anti-drug vigilance evening was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84356/democratic-womens-association-an-anti-drug-vigilance-evening-was-organized"
published_at: "2022-12-10T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394160dc71c7_1.jpg"
keywords: []
---

# ജാഗ്രതാ സായാഹ്നം; കുഞ്ഞിപ്പള്ളിയിൽ ഉജ്ജ്വലമായി 

> **Lead Summary:** **അഴിയൂർ: **ജാഗ്രത സായാഹ്നം. കുഞ്ഞിപ്പള്ളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**അഴിയൂർ: **ജാഗ്രത സായാഹ്നം. കുഞ്ഞിപ്പള്ളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സായാഹ്നം സംഘടിപ്പിച്ചു.

നമ്മുടെ ഇളം തലമുറയെയുൾപ്പെടെ ലഹരിയുടെ കരാളഹസ്തത്തിലേക്ക് തള്ളിവിടുന്ന, ലഹരിമാഫിയയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നാവശ്യപെട്ടാണ് പ്രതിഷേധ സംഗമം.അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ഒഞ്ചിയം ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ജാഗ്രത സായാഹ്നം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും, മുൻ കുറ്റ്യാടി എംഎൽഎയുമായ കെ. കെ ലതിക ഉദ്ഘാടനം ചെയ്തു. കെ. പുഷ്പജ, കെ. വി. ലേഖ, ഷൈജി പ്രമോദ്, ബിന്ദു ജെയ്സൺ, രമ്യ കരോടി, പങ്കജാക്ഷി ടീച്ചർ സംസാരിച്ചു. നിരവധി മഹിളാ അസോസിയേഷൻ പ്രവർത്തകർ, സ്ത്രീകൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84356/democratic-womens-association-an-anti-drug-vigilance-evening-was-organized)