---
title: "വിശ്വാസികളെ ആക്രമിച്ചു; പള്ളിയിൽ നമസ്കാരത്തിനെത്തിയവരെ ആക്രമിച്ചു "
english_title: "Those who came to pray in the mosque were attacked"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84364/those-who-came-to-pray-in-the-mosque-were-attacked"
published_at: "2022-12-10T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63941e2f916eb_2.jpg"
keywords: []
---

# വിശ്വാസികളെ ആക്രമിച്ചു; പള്ളിയിൽ നമസ്കാരത്തിനെത്തിയവരെ ആക്രമിച്ചു 

> **Lead Summary:** വടകര: ജുമുഅ നിസ്കരിക്കാൻ എത്തിയ ഒരു വിഭാഗം വിശ്വാസികളെ പുറത്തുനിന്നും സംഘടിച്ചെത്തിയ ഒരു വിഭാഗം അതിക്രൂരമായി ആക്രമിച്ചു. പതിയാരക്കര മുല്ലത്തുകര റഹ്മാനിയ മസ്ജിദിലാണ് സംഭവം നടന്നത്.

## Article Content

വടകര: ജുമുഅ നിസ്കരിക്കാൻ എത്തിയ ഒരു വിഭാഗം വിശ്വാസികളെ പുറത്തുനിന്നും സംഘടിച്ചെത്തിയ ഒരു വിഭാഗം അതിക്രൂരമായി ആക്രമിച്ചു. പതിയാരക്കര മുല്ലത്തുകര റഹ്മാനിയ മസ്ജിദിലാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് പള്ളിയിൽ വന്നവരെ മാരക ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. സമീർ സാജിദ്, മുനീർ, ബഷീർ, സൈനുദ്ദീൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥ ശ്രമം നടക്കുന്നതിനിടയിലാണ് ആസൂത്രണത്തോടെ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ സമസ്ത മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

പരിക്കേറ്റവരെ സമസ്ത നേതാക്കൾ ആശുപത്രിയിൽ സാന്ദർശിച്ചു. ഡോ: അബ്ദുല്ലത്തീഫ് നദ്‌വി, വരയാലില്‍ മൊയ്തു ഹാജി, പി എം അബൂബക്കർ, നവാസ് കോറോത്ത്, കാരാളത്ത് പോക്കർ ഹാജി, സൂപ്പി ഹാജി,ഫള്ലു റഹ്മാൻ, കൂമുള്ളിൽ കുഞ്ഞി മൊയ്തീൻ, വി എം അഷ്റഫ് മാസ്റ്റർ, അലി മാസ്റ്റർ എന്നിവരാണ് ആശുപത്രിയിൽ സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84364/those-who-came-to-pray-in-the-mosque-were-attacked)