---
title: "പണിമുടക്ക് പിൻവലിച്ചു ;വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് മുന്നറിയിപ്പ് "
english_title: "Strike called off; students warned of indefinite strike if action is not taken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84384/strike-called-off-students-warned-of-indefinite-strike-if-action-is-not-taken"
published_at: "2022-12-10T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63943098ca26c_6.jpg"
keywords: []
---

# പണിമുടക്ക് പിൻവലിച്ചു ;വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് മുന്നറിയിപ്പ് 

> **Lead Summary:** **വടകര:** യാത്രാ പാസ്സിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതിനെ തുടർന്ന് നടത്തിയ പണിമുടക്ക് പിൻവലിച്ചു .

## Article Content

**വടകര:** യാത്രാ പാസ്സിനെ ചൊല്ലിയുള്ള തർക്കത്തിൽ സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതിനെ തുടർന്ന് നടത്തിയ പണിമുടക്ക് പിൻവലിച്ചു .

തൊഴിലാളികളുമായി സിഐടിയു ജില്ലാ സെക്രട്ടറി വി.വി.പുരുഷോത്തമന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത് .

ഇന്നലെയാണ് വടകര- തലശ്ശേരി റൂട്ടിലാണ് സർവീസ് നിർത്തിവെച്ച് ബസ് തൊഴിലാളികൾ പ്രതിഷേധിച്ചത് . മദ്ദനത്തിൽ കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്കേറ്റിരുന്നു.

തൊഴിലാളികളെ മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികൾ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84384/strike-called-off-students-warned-of-indefinite-strike-if-action-is-not-taken)