---
title: "ഇന്നു മുതൽ; എസ്കെഎസ്എസ്എഫ് ജില്ലാ സർഗലയം ഇന്ന്"
english_title: "From today; SKSSF District Sargalayam today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84395/from-today-skssf-district-sargalayam-today"
published_at: "2022-12-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639435f3e1db4_10.jpg"
keywords: []
---

# ഇന്നു മുതൽ; എസ്കെഎസ്എസ്എഫ് ജില്ലാ സർഗലയം ഇന്ന്

> **Lead Summary:** **വടകര:** സർഗലയം ഇന്നുമുതൽ. ഒരുക്കങ്ങൾ പൂർത്തിയായി. എസ്കെഎസ്എസ്എഫ് ജില്ലാ സർഗലയം ഇന്നുമുതൽ ആയഞ്ചേരി കോട്ടപ്പള്ളിയിൽ വച്ച് നടക്കും.

## Article Content

**വടകര:** സർഗലയം ഇന്നുമുതൽ. ഒരുക്കങ്ങൾ പൂർത്തിയായി. എസ്കെഎസ്എസ്എഫ് ജില്ലാ സർഗലയം ഇന്നുമുതൽ ആയഞ്ചേരി കോട്ടപ്പള്ളിയിൽ വച്ച് നടക്കും.

ജില്ലയിലെ ഇരുപത്തഞ്ച് മേഖലകളിൽ നിന്നായി 3000 ത്തോളം കലാപ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുക.ത്വലബ, ജനറൽ വിഭാഗങ്ങളിലായാണ് മത്സരിക്കുന്നത്.

യൂണിറ്റ്, ക്ലസ്റ്റർ, മേഖലാ മത്സരങ്ങൾക്ക് ശേഷമാണ് ജില്ലാ സർഗലയം സംഘടിപ്പിക്കുന്നത്. എട്ട് വേദികളടക്കം മത്സരാർത്ഥികൾക്ക് വേണ്ട മുഴുവൻ സൗകര്യങ്ങളും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങ് നാളെയാണ് ആരംഭിക്കുക.സർഗലയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവഹിക്കും. വനിതാ ഇസ്ലാമിക് കോളേജുകൾക്ക് വേണ്ടി മാഗസിൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84395/from-today-skssf-district-sargalayam-today)