---
title: "ദാരുണാന്ത്യം; ഓട്ടോറിക്ഷ മറിഞ്ഞ് ടീച്ചർക്ക് ദാരുണന്ത്യം"
english_title: "Teacher dies after autorickshaw overturns"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84412/teacher-dies-after-autorickshaw-overturns"
published_at: "2022-12-10T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639444be14700_13.jpg"
keywords: []
---

# ദാരുണാന്ത്യം; ഓട്ടോറിക്ഷ മറിഞ്ഞ് ടീച്ചർക്ക് ദാരുണന്ത്യം

> **Lead Summary:** ** ഒഞ്ചിയം: **ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട: ടീച്ചർക്ക് ദാരുണാന്ത്യം.ഒഞ്ചിയം പടിഞ്ഞാറെ പുനത്തിൽ (നെല്ലാച്ചേരി കാറ്റാടിമ്മൽ) ലീല ടീച്ചർ ആണ് മരിച്ചത് .കൈനാട്ടി നാഷണൽ ഹൈവേയിൽ ഇന്നലെ രാത്രി 7:30 നായിരുന്നു സംഭവം.

## Article Content

** ഒഞ്ചിയം: **ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട: ടീച്ചർക്ക് ദാരുണാന്ത്യം.ഒഞ്ചിയം പടിഞ്ഞാറെ പുനത്തിൽ (നെല്ലാച്ചേരി കാറ്റാടിമ്മൽ) ലീല ടീച്ചർ ആണ് മരിച്ചത് .കൈനാട്ടി നാഷണൽ ഹൈവേയിൽ ഇന്നലെ രാത്രി 7:30 നായിരുന്നു സംഭവം.

വടകരയിലെ ഹോസ്പിറ്റലിൽ പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ചോറോട് ബസ് സ്റ്റോപ്പിന് സമീപം മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭർത്താവ് കുമാരൻ മാഷിനും തലക്ക് സരമായ പരുക്കേറ്റു.ഇദ്ദേഹം വടകര പെൻഷൻ അസോസിയേഷന്റെ ഭാരവാഹി കൂടിയാണ് .

സംഭവം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 

മക്കൾ: ലിഷ, ലിഗിഷ മരുമക്കൾ: സജീവൻ കൈനാട്ടി, ഷാജു ഒഞ്ചിയം. സഹോദരങ്ങൾ: ശാരദ, രാധ, കമല, അജിത, പ്രമോദ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84412/teacher-dies-after-autorickshaw-overturns)