---
title: "രക്ഷകരായി ; ബസ്സിടിച്ച് തകർന്ന വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷിച്ചു "
english_title: "As saviors; Firefighters rescued a driver trapped in a wrecked vehicle"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8443/as-saviors-firefighters-rescued-a-driver-trapped-in-a-wrecked-vehicle"
published_at: "2021-11-02T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180a63671904_pickup.jpg"
keywords: []
---

# രക്ഷകരായി ; ബസ്സിടിച്ച് തകർന്ന വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് രക്ഷിച്ചു 

> **Lead Summary:** **വടകര: **വേദനയിൽ പിടഞ്ഞ യുവാവിന് രക്ഷകരായി ഫയർ ആൻ്റ് റെസ്ക്യൂ ടീം. സ്വകാര്യ ബസ്സിടിച്ച് തകർന്ന വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയാണ് ഫയർഫോഴ്സ് രക്ഷിച്ചത്. കുഞ്ഞിപ്പള്ളിക്ക് സമീപം ദേശീയപാതയിൽ കോഴിക്കോട് നിന്ന്‌ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

## Article Content

**വടകര: **വേദനയിൽ പിടഞ്ഞ യുവാവിന് രക്ഷകരായി ഫയർ ആൻ്റ് റെസ്ക്യൂ ടീം. സ്വകാര്യ ബസ്സിടിച്ച് തകർന്ന വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയാണ് ഫയർഫോഴ്സ് രക്ഷിച്ചത്. കുഞ്ഞിപ്പള്ളിക്ക് സമീപം ദേശീയപാതയിൽ കോഴിക്കോട് നിന്ന്‌ കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

പിക്കപ്പ് വാൻ ഡ്രൈവർ പൂഴിത്തല നിസാം വാഹനത്തിന്റെ ക്യാബിനകത്ത് കാൽ കുടുങ്ങി കിടക്കുകയായിരുന്നു. ഉടൻ വടകര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ അരുണിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് നിസാമിനെ സുരക്ഷിതമായി പുറത്തെടുത്തു .

ആംബുലൻസിൽ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ അസി.സ്റ്റേഷൻ ഓഫീസർ കെ സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജാതൻ കെ എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ കെ ബൈജു, രാഗിൻ കുമാർ, അർജുൻ, സഹീർ, എം വിപിൻ പ്രജിത്ത് നാരായണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8443/as-saviors-firefighters-rescued-a-driver-trapped-in-a-wrecked-vehicle)