---
title: "ബസ് ഇടിച്ചു പരിക്ക്; ആശ്വാസമായി കോടതിവിധി "
english_title: "Injured by a bus; The court verdict is a relief"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84455/injured-by-a-bus-the-court-verdict-is-a-relief"
published_at: "2022-12-10T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639479239b969_19.jpg"
keywords: []
---

# ബസ് ഇടിച്ചു പരിക്ക്; ആശ്വാസമായി കോടതിവിധി 

> **Lead Summary:** **വടകര: **ബസ് ഇടിച്ചു പരിക്കേറ്റ യുവാവിന് ആശ്വാസമായി കോടതി വിധി. ബൈക്ക് യാത്രക്കാരനെ ബസ് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ കേസിൽ ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാനാണ് വിധിച്ചത്.

## Article Content

**വടകര: **ബസ് ഇടിച്ചു പരിക്കേറ്റ യുവാവിന് ആശ്വാസമായി കോടതി വിധി. ബൈക്ക് യാത്രക്കാരനെ ബസ് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ കേസിൽ ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാനാണ് വിധിച്ചത്.

തിക്കോടി ചിങ്ങപുരം തയ്യിൽ കുഞ്ഞിക്കണ്ണന്റെ മകൻ ദിനേശനാണ് 77,33,460 രൂപയും 13,92,022 പലിശയും,4,64,007 കോടതി ചെലവ് നൽകാനാണ് വടകര എം എസിടി കോടതി ജഡ്ജി എ. രാമകൃഷ്ണൻ വിധിച്ചത്.

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 നവംബർ 13ന് തിക്കോടി പാലൂരിലായിരുന്നു അപകടം. ബസ് യാത്രക്കാരനായ ദിനേശനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ: എ കെ രാജീവ് ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84455/injured-by-a-bus-the-court-verdict-is-a-relief)