---
title: "ഐഎൻഎൽ സംസ്ഥാന സമ്മേളനം; വാഹന പ്രചരണ യാത്ര ഓർക്കാട്ടേരിയിൽ"
english_title: "INL State Conference; Vehicle Promotion Yatra at Orchatry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84458/inl-state-conference-vehicle-promotion-yatra-at-orchatry"
published_at: "2022-12-10T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63947a3b19223_20.jpg"
keywords: []
---

# ഐഎൻഎൽ സംസ്ഥാന സമ്മേളനം; വാഹന പ്രചരണ യാത്ര ഓർക്കാട്ടേരിയിൽ

> **Lead Summary:** ** ഓർക്കാട്ടേരി:** സംസ്ഥാന സമ്മേളനം. വാഹന പ്രചരണ യാത്ര ഓർക്കാട്ടേരിയിൽ.28,29,30 തീയ്യതികളിൽ കോഴിക്കോട് വെച്ച് ഐഎൻഎൽ സംസ്ഥാന സമ്മേളനം നടക്കുകയാണ്.

## Article Content

** ഓർക്കാട്ടേരി:** സംസ്ഥാന സമ്മേളനം. വാഹന പ്രചരണ യാത്ര ഓർക്കാട്ടേരിയിൽ.28,29,30 തീയ്യതികളിൽ കോഴിക്കോട് വെച്ച് ഐഎൻഎൽ സംസ്ഥാന സമ്മേളനം നടക്കുകയാണ്.

സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഐഎൻഎൽ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വാഹന പ്രചരണ യാത്ര നടത്തിയത് . പ്രചാരണ യാത്രയുടെ ഉദ്ഘാടനം ഓർക്കാട്ടേരിയിൽ ഐഎൻഎൽ ജില്ലാ പ്രസിഡന്റ് സി.എച്ച്. ഹമീദ് മാസ്റ്റർ നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.യാത്രാക്യാപ്റ്റൻ സി.കെ കരീം,വൈസ് ക്യാപ്റ്റൻ മുബാസ് കല്ലേരി,കെ കെ ഹംസഹാജി സംസാരിച്ചു.

എം പി അബ്ദുള്ള,വി.യു അഹമ്മദ്,ഷമീർ മുന്ന,മുഹമ്മദ് വള്ളിക്കാട്,സയ്യിദ് നിഹാൽ ആനന്ദ് എന്നിവർ അംഗങ്ങളായി യാത്രയെ അനുഗമിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84458/inl-state-conference-vehicle-promotion-yatra-at-orchatry)