---
title: "ഓടാൻ മടിക്കരുത്; നിർത്തിവെച്ച ഗ്രാമീണ സർവ്വീസുകൾ കെ.എസ്.ആർ.ടി.സി. ഉടൻ ആരംഭിക്കണമെന്ന് - ജീവനക്കാർ "
english_title: "Do not hesitate to run; Rural services suspended by KSRTC Want to start soon - staff"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8447/do-not-hesitate-to-run-rural-services-suspended-by-ksrtc-want-to-start-soon-staff"
published_at: "2021-11-02T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180ada6442bf_KSRTC.jpg"
keywords: []
---

# ഓടാൻ മടിക്കരുത്; നിർത്തിവെച്ച ഗ്രാമീണ സർവ്വീസുകൾ കെ.എസ്.ആർ.ടി.സി. ഉടൻ ആരംഭിക്കണമെന്ന് - ജീവനക്കാർ 

> **Lead Summary:** **വടകര :**കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഗ്രാമീണ സർവ്വീസുകൾ കെ.എസ്.ആർ.ടി.സി. ഉടൻ ആരംഭിക്കണമെന്ന് ജീവനക്കാർ. നിർത്തിവെച്ച കെ.എസ്.ആർ.ടി.സി. ഗ്രാമീണസർവീസുകളായ എളമ്പിലാട്, മണിയൂർ, പാറക്കടവ്, മേപ്പയ്യൂർ, ബത്തേരി സർവീസുകൾ വടകര ഡിപ്പോയിൽനിന്ന് ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.ഇ. (സി.ഐ.ടി.യു.) വടകര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വടകര :**കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഗ്രാമീണ സർവ്വീസുകൾ കെ.എസ്.ആർ.ടി.സി. ഉടൻ ആരംഭിക്കണമെന്ന് ജീവനക്കാർ. നിർത്തിവെച്ച കെ.എസ്.ആർ.ടി.സി. ഗ്രാമീണസർവീസുകളായ എളമ്പിലാട്, മണിയൂർ, പാറക്കടവ്, മേപ്പയ്യൂർ, ബത്തേരി സർവീസുകൾ വടകര ഡിപ്പോയിൽനിന്ന് ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.ഇ. (സി.ഐ.ടി.യു.) വടകര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ അധ്യക്ഷനായി. എം. കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. സുരേഷ്, അജിത്കുമാർ, എ.സി. അനൂപ്, കണാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. റിനീഷ് (പ്രസി.), വി.വി. സുനിൽകുമാർ (സെക്ര.), കെ. അശോകൻ (ഖജാ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8447/do-not-hesitate-to-run-rural-services-suspended-by-ksrtc-want-to-start-soon-staff)