സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; നവീകരിച്ച വ്യാപാര ഭവൻ ഉദ്ഘാടനം നാളെ

സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; നവീകരിച്ച വ്യാപാര ഭവൻ ഉദ്ഘാടനം നാളെ
Dec 10, 2022 09:24 PM | By Nourin Minara KM

 ഓർക്കാട്ടേരി: ഓർക്കാട്ടേരിയിലെ വ്യാപാരികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നവീകരിച്ച വ്യാപാര ഭവൻ ഉദ്ഘാടനവും, വ്യാപാരി കുടുംബ സംഗമവും നാളെ നടക്കും . ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി. വ്യാപാരി വ്യവസായി ഏകോപന സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടനം ചെയ്യും.

നവീകരിച്ച വ്യാപാരി ഭവന്റെ എക്സിക്യൂട്ടീവ് ഹാൾ ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം ഉദ്ഘാടനം ചെയ്യും. ഓഡിറ്റോറിയം സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജിയും, സോഫ്റ്റ്‌വെയർ സംവിധാനം ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസും ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഓർക്കാട്ടേരി വ്യാപാര ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് കെ.ഇ.ഇസ്മായിൽ അറിയിച്ചു.


ഓർക്കാട്ടേരി മർച്ചന്റ്സ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു മുഹൂർത്തത്തിലാണ് ഇന്നുള്ളത്. ചിരകാല സ്വപ്നമായ ഒരു ഓഫീസ് പൂവണിയാൻ പോവുകയാണ്. വളരെ സൗകര്യപ്രദമായ ഏറ്റവും ആധുനിക രീതിയിൽ നിർമ്മിക്കപ്പെട്ട ഈ ഒരു ഓഫീസ് ജില്ലയിൽ തന്നെ മറ്റു സ്ഥലങ്ങളിൽ ഉണ്ടോ? എന്ന് പോലും സംശയമാണ്.

ഇത്രയും മനോഹരമായ ഒരു ഓഫീസ് പടുത്തുയർത്താൻ സാധിച്ചത് ഓർക്കാട്ടേരിയിലെ വ്യാപാരികളും അതോടൊപ്പം ഈ സംഘടനയിലെ ചുമതലയുള്ള ഭാരവാഹികളും എക്സിക്യൂട്ടീവ് മെമ്പർമാരുടെയും മറ്റെല്ലാവരടെയും ശ്രമഫലമായാണ്. ഓർക്കാട്ടേരിയിലെ എല്ലാ വ്യാപാരികളുടെയും അകമഴിഞ്ഞ സഹായം കൊണ്ടാണ് ഇത്രയും വലിയ ഓഫീസ് നവീകരിക്കുവാൻ കഴിഞ്ഞത്.

മുൻകാല നേതാക്കൾ ചെയ്ത സുകൃതത്തിന്റെ ഭാഗമായാണ് നേരത്തെ ഈ കെട്ടിടം നമുക്കുണ്ടായത് എന്ന കാര്യം നാം സ്മരിക്കുന്നു. ഏറ്റവും മനോഹരമായ രീതിയിൽ പണിത ഈ ഒരു കെട്ടിടം പൊതുജനങ്ങൾക്കും ഓർക്കാട്ടേരിയിലെ പൊതുസമൂഹത്തിനും കൂടി ഉപയോഗപ്പെടുത്തുവാൻ പറ്റുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.

നിലവിൽ ഒരു എക്സിക്യൂട്ടീവ് ഹാൾ, ഓഫീസ് സമുച്ചയം, ഓഡിറ്റോറിയം എന്നിവ വളരെ മനോഹരമായ രീതിയിൽ തന്നെ പണിയാൻ സാധിച്ചിട്ടുണ്ട്. നാളെ നടക്കുന്ന പരിപാടിയിൽ ഓർക്കാട്ടേരി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ടൗണിൽ സ്ഥാപിക്കുന്ന സിസിടിവിയുടെയും, സാംസ്കാരിക സദസ്സിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി നിർവഹിക്കും.

എടച്ചേരി പോലീസും ഓർക്കാട്ടേരി മർച്ചന്റ് അസോസിയേഷനും സംയുക്തമായാണ് സിസിടിവി സ്ഥാപിക്കുന്നത്. വളർന്നുവരുന്ന ഓർക്കാട്ടേരിക്ക് ഏറ്റവും കൂടുതൽ മുതൽകൂട്ടാകും ഈ ഒരു സിസിടിവി. ഏറാമല ഗ്രാമപഞ്ചായത്തുമായി ചേർന്ന് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാനുള്ള പദ്ധതി കൂടി മർച്ചന്റ് അസോസിയേഷൻ ആലോചിക്കുന്നുണ്ട്. അതിനുള്ള പരിപാടികളുമായി എത്രയും പെട്ടെന്ന് മുന്നോട്ടു പോകും.

നാളെ ജില്ലാ കമ്മിറ്റി വ്യാപാരികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സമാശ്വാസ പദ്ധതിയായ ആശ്വാസ് പദ്ധതിയുടെ രജിസ്ട്രേഷൻ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വികെ സന്തോഷ് കുമാർ നിർവ്വഹിക്കും. പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ് രാജ് മാസ്റ്റർ നിർവഹിക്കും. യൂണിറ്റ് പ്രസിഡണ്ട് കെ.ഇ.ഇസ്മയിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി ടി എൻ കെ പ്രഭാകരൻ സ്വാഗതവും വാസു.സി നന്ദിയും പറയുമെന്ന് വാർത്താ സമ്മേളനത്തിൽ കെ.ഇ ഇസ്മായിൽ അറിയിച്ചു.

Dream to Reality; Renovated business house inaugurated tomorrow

Next TV

Related Stories
#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

Mar 29, 2024 01:17 PM

#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ...

Read More >>
#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

Mar 29, 2024 12:19 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ്...

Read More >>
#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

Mar 29, 2024 11:58 AM

#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു....

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

Mar 29, 2024 10:28 AM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

Mar 29, 2024 08:43 AM

#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം...

Read More >>
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
Top Stories