---
title: "റവല്യൂഷൻ; ആർ.എം.പി.ഐ. നേതാക്കൾ സിപിഐയിൽ ചേർന്നു "
english_title: "Revolution; RMPI The leaders joined the CPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8451/revolution-rmpi-the-leaders-joined-the-cpi"
published_at: "2021-11-02T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180b30d7ab27_cpi.jpg"
keywords: []
---

# റവല്യൂഷൻ; ആർ.എം.പി.ഐ. നേതാക്കൾ സിപിഐയിൽ ചേർന്നു 

> **Lead Summary:** **വടകര: ** റവല്യൂഷനറി മാർക്സിസ്റ്റ് എന്ന പാർട്ടി പാരാജയമെന്ന് ആരോപിച്ച് ആർ.എം.പി.ഐ. നേതാക്കൾ സിപിഐയിൽ ചേർന്നു. ആർ.എം.പി.ഐ. മുൻ ജില്ലാസെക്രട്ടേറിയറ്റംഗം ഇ. രാധാകൃഷ്ണൻ, ചോറോട് ലോക്കൽ മുൻ സെക്രട്ടറി സി.എം. രജി എന്നിവർ ഉൾപ്പെടെ നാലുപേർ സി.പി.ഐ.യിൽ ചേർന്നു.

## Article Content

**വടകര: ** റവല്യൂഷനറി മാർക്സിസ്റ്റ് എന്ന പാർട്ടി പാരാജയമെന്ന് ആരോപിച്ച് ആർ.എം.പി.ഐ. നേതാക്കൾ സിപിഐയിൽ ചേർന്നു. ആർ.എം.പി.ഐ. മുൻ ജില്ലാസെക്രട്ടേറിയറ്റംഗം ഇ. രാധാകൃഷ്ണൻ, ചോറോട് ലോക്കൽ മുൻ സെക്രട്ടറി സി.എം. രജി എന്നിവർ ഉൾപ്പെടെ നാലുപേർ സി.പി.ഐ.യിൽ ചേർന്നു.

തിങ്കളാഴ്ച വടകരയിൽചേർന്ന പരിപാടിയിൽ ഇവരെ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലൻ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇ.കെ. രജീഷ് , കോൺഗ്രസിൽനിന്ന് രാജിവെച്ച മാവിലാട്ട് നാരായണൻ എന്നിവരാണ് സി.പി.ഐ.യിൽ ചേർന്ന മറ്റ് രണ്ടുപേർ. സ്വീകരണച്ചടങ്ങിൽ സോമൻ മുതുവന അധ്യക്ഷത വഹിച്ചു. ആർ. ശശി, ആർ. സത്യൻ, എ.കെ. കുഞ്ഞിക്കണാരൻ, സി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8451/revolution-rmpi-the-leaders-joined-the-cpi)