---
title: "സയൻസ് ടാലന്റ്; കടമേരിയുടെ അഭിമാനമായി ഹിബ ഷിറിൻ"
english_title: " Science Talent; Hiba Shirin as Kadameri's pride"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84606/science-talent-hiba-shirin-as-kadameris-pride"
published_at: "2022-12-11T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395985531f4b_9.jpg"
keywords: []
---

# സയൻസ് ടാലന്റ്; കടമേരിയുടെ അഭിമാനമായി ഹിബ ഷിറിൻ

> **Lead Summary:** **കടമേരി: **സംസ്ഥാനതല സയൻസ് ടാലന്റ്. സെർച്ച് എക്സാമിനേഷനിൽ മൂന്നാം സ്ഥാനം നേടി കടമേരിയിലെ ഹിബ ഷിറിൻ. പാലക്കാട് ഷൊർണൂരിൽ വെച്ച് നടന്ന സംസ്ഥാനതല സയൻസ് ടാലൻറ് സെർച്ച് എക്സാമിനേഷനിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച കടമേരി ആർ.എ.സി.എച്ച്.എസ് എസ് വിദ്യാർത്ഥിനി മൂന്നാം സ്ഥാനം നേടിയത്.

## Article Content

**കടമേരി: **സംസ്ഥാനതല സയൻസ് ടാലന്റ്. സെർച്ച് എക്സാമിനേഷനിൽ മൂന്നാം സ്ഥാനം നേടി കടമേരിയിലെ ഹിബ ഷിറിൻ. പാലക്കാട് ഷൊർണൂരിൽ വെച്ച് നടന്ന സംസ്ഥാനതല സയൻസ് ടാലൻറ് സെർച്ച് എക്സാമിനേഷനിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച കടമേരി ആർ.എ.സി.എച്ച്.എസ് എസ് വിദ്യാർത്ഥിനി മൂന്നാം സ്ഥാനം നേടിയത്.

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഈ വിദ്യാർത്ഥിനി എസ്എസ്എൽസി പരീക്ഷയിലും പ്ലസ് വൺ പരീക്ഷയിലും ഫുൾ എ പ്ലസ് നേടിയിട്ടുണ്ട്. അലിഫ് നടത്തിയ അറബിക് ടാലൻറ് സെർച്ച് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും നേടിയിരുന്നു.

കടമേരി സ്വദേശിയായ അബ്ദുള്ള ജന്നത്തിന്റെയും കടമേരി എം.യു.പി സ്കൂൾ അധ്യാപിക ഷമീമയുടെയും മകളാണ്. കടമേരി ആർ.എ.സി സ്കൂളിൽ സ്വീകരണം നൽകി. പ്രിൻസിപ്പൽ കെ മുസ്തഫ ഉപഹാരം സമ്മാനിച്ചു.പിടിഎയുടെ ഉപഹാരം പ്രസിഡണ്ട് മൊയ്തീൻകുട്ടി നൽകി.

റസിയ ടീച്ചർ, ജമാൽ.കെ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സലീം സ്വാഗതവും, സ്കൂൾ ലീഡർ അഫ്ലഹ് നന്ദിയും പറഞ്ഞു. അനുമോദനച്ചടങ്ങിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84606/science-talent-hiba-shirin-as-kadameris-pride)