---
title: "കുതിപ്പിലേക്ക് കുട്ടോത്ത് റോഡ് നവീകരണ ഉദ്ഘാടനം ഉജ്ജ്വലമായി"
english_title: "Inauguration of Kuttoth Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84610/inauguration-of-kuttoth-road"
published_at: "2022-12-11T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639599ba91745_11.jpg"
keywords: []
---

# കുതിപ്പിലേക്ക് കുട്ടോത്ത് റോഡ് നവീകരണ ഉദ്ഘാടനം ഉജ്ജ്വലമായി

> **Lead Summary:** ** വടകര:** കുതിപ്പിലേക്ക് കുട്ടോത്ത്. റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം ഉജ്ജ്വലമായി. കുട്ടോത്ത് അട്ടക്കുണ്ട്- കടവ് റോഡിന്റെ ഒന്നാംഘട്ട നവീകരണ പ്രവർത്തി 2.69 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

** വടകര:** കുതിപ്പിലേക്ക് കുട്ടോത്ത്. റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം ഉജ്ജ്വലമായി. കുട്ടോത്ത് അട്ടക്കുണ്ട്- കടവ് റോഡിന്റെ ഒന്നാംഘട്ട നവീകരണ പ്രവർത്തി 2.69 കോടി രൂപ ചെലവിൽ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു.

തുറശ്ശേരി മുക്കിൽ നടന്ന പരിപാടി കുറ്റ്യാടി എംഎൽഎ കെ.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെകെ ബിജുള, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

വില്യാപ്പള്ളി മണിയൂർ പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം വലിയ വികസന സാധ്യതയാണ് മുന്നിൽ വന്നിരിക്കുന്നത്. ഇരു പഞ്ചായത്തുകളിലെ ജനങ്ങൾക്കും വടകരയിലേക്കും, കൂടാതെ മറ്റ് ഉൾനാടുകളിലേക്കും ബന്ധപ്പെടുവാൻ എളുപ്പത്തിൽ സാധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84610/inauguration-of-kuttoth-road)