---
title: "മാതൃക അധ്യാപകർ; KSTA ചോമ്പാല ഉപജില്ല വീട് നിർമിച്ചു നൽകി "
english_title: "exemplary teachers; KSTA Chompala upazila constructed house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84632/exemplary-teachers-ksta-chompala-upazila-constructed-house"
published_at: "2022-12-11T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395b5488ae92_15.jpg"
keywords: []
---

# മാതൃക അധ്യാപകർ; KSTA ചോമ്പാല ഉപജില്ല വീട് നിർമിച്ചു നൽകി 

> **Lead Summary:** **ഒഞ്ചിയം: **മാതൃകയായി അധ്യാപകർ.KSTA സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം KSTA ചോമ്പാല ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകി. കണ്ണൂക്കര കൈതോക്കുന്നിൽ താമസിക്കുന്ന നിർധന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. വീടിൻ്റെ താക്കോൽ കൈമാറൽ കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിച്ചു.

## Article Content

**ഒഞ്ചിയം: **മാതൃകയായി അധ്യാപകർ.KSTA സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം KSTA ചോമ്പാല ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകി. കണ്ണൂക്കര കൈതോക്കുന്നിൽ താമസിക്കുന്ന നിർധന കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകിയത്. വീടിൻ്റെ താക്കോൽ കൈമാറൽ കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിച്ചു.

സ്വാഗത സംഘം ചെയർമാനും വാർഡംഗവുമായ വി.പി.ഗോപാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.പി. ബിനീഷ് വീടിൻ്റെ പ്രവൃത്തി ചെയ്തവർക്കുള്ള ഉപഹാരം സമർപ്പിച്ചു. KSTA സംസ്ഥാന എക്സിക്യട്ടീവ് അംഗം വി.പി.രാജീവൻ മാസ്റ്റർ തട്ടോളിക്കര യു.പി.സ്കൂൾ സംഭാവന ചെയ്ത പഠനോപകരണവും കൈമാറി.

ചടങ്ങിൽ KSTA ജില്ല പ്രസിഡണ്ട് എൻ.സന്തോഷ് കുമാർ, വി.വി.വിനോദ് ,കെ.വി. ലേഖ ,പി.ഗംഗാധരൻ ,പി.വത്സൻ, കെ.ഹരീന്ദ്രൻ, പി.കെ.രാജൻ, എൻ.കെ.പ്രഭാകരൻ, പി.കെ.സവിത, ടി.എം.അശോകൻ, എം.പി.സലീഷ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.നിർമ്മാണ കമ്മിറ്റി കൺവീനർ പി .വി.പ്രശാന്തൻ സ്വാഗതവും സബ് ജില്ല സിക്രട്ടറി K. M.സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84632/exemplary-teachers-ksta-chompala-upazila-constructed-house)