---
title: "ജനത്തിരക്കേറി ബീച്ച് ഫെസ്റ്റ് ;സാൻഡ് ബാങ്ക്സ് ബീച്ചിൽ ഫെസ്റ്റിന്റെ ആവേശത്തിൽ ജനങ്ങൾ "
english_title: "Crowded Beach Fest: People in the spirit of the fest at Sand Banks Beach"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84652/crowded-beach-fest-people-in-the-spirit-of-the-fest-at-sand-banks-beach"
published_at: "2022-12-11T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395e4056b55e_22.jpg"
keywords: []
---

# ജനത്തിരക്കേറി ബീച്ച് ഫെസ്റ്റ് ;സാൻഡ് ബാങ്ക്സ് ബീച്ചിൽ ഫെസ്റ്റിന്റെ ആവേശത്തിൽ ജനങ്ങൾ 

> **Lead Summary:** **വടകര: **വടകര സാൻഡ് ബാങ്ക്സ് ബീച്ചിൽ ഒരുക്കിയ ബീച്ച് ഫെസ്റ്റിൽ അവധി ദിവസമായ ഞായറാഴ്ച എത്തിയത് വൻ ജനാവലി .വൈകിട്ടോടെ മഴ പെയ്തെങ്കിൽ പോലും ജനത്തിരക്കാൽ ബീച്ച് ഫെസ്റ്റ് ശ്രദ്ധേയമായി .

## Article Content

**വടകര: **വടകര സാൻഡ് ബാങ്ക്സ് ബീച്ചിൽ ഒരുക്കിയ ബീച്ച് ഫെസ്റ്റിൽ അവധി ദിവസമായ ഞായറാഴ്ച എത്തിയത് വൻ ജനാവലി .വൈകിട്ടോടെ മഴ പെയ്തെങ്കിൽ പോലും ജനത്തിരക്കാൽ ബീച്ച് ഫെസ്റ്റ് ശ്രദ്ധേയമായി .

മഴ മുന്നറിയിപ്പുള്ളതിനാൽ കടൽ ഭാഗത്തേക്ക് ആരെയും കടത്തി വിട്ടില്ല . എന്നിരുന്നാലും ജനങ്ങൾ ബീച്ചിലേക്ക് എത്തിക്കൊണ്ടിരുന്നു .സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യമായാണ് വടകരയിൽ ബീച്ച് ഫെസ്റ്റ് ഒരുക്കിയത്.

ജനുവരി ഒന്നുവരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 വരെയാണ് ഫെസ്റ്റിന്റെ പ്രദർശന സമയം. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെൻറ് പാർക്ക്, ഒട്ടക സവാരി, കുതിരസവാരി, ഫുഡ് കോർട്ട്, അലങ്കാര മത്സ്യപ്രദർശനം, വൈവിധ്യമാർന്ന വിപണന സ്റ്റാളുകൾ, ഫാമിലി ഗെയിം, ഫ്ലവർ ഷോ, വിദേശരാജ്യങ്ങളിലെ പക്ഷികളുടെ പ്രദർശനം എന്നിവ ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84652/crowded-beach-fest-people-in-the-spirit-of-the-fest-at-sand-banks-beach)