---
title: "വ്യാപാരഭവൻ തുറന്നു; മതസൗഹാർദ്ധം നിലനിർത്തുന്നതിൽ വ്യാപാരികളുടെ പങ്ക് മഹത്തരം- രാജു അപ്സര"
english_title: "The merchant house was opened; Role of traders in maintaining religious harmony is great- Raju Apsara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84678/the-merchant-house-was-opened-role-of-traders-in-maintaining-religious-harmony-is-great-raju-apsara"
published_at: "2022-12-11T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396085c3f8f2_vyapara.jpg"
keywords: []
---

# വ്യാപാരഭവൻ തുറന്നു; മതസൗഹാർദ്ധം നിലനിർത്തുന്നതിൽ വ്യാപാരികളുടെ പങ്ക് മഹത്തരം- രാജു അപ്സര

> **Lead Summary:** **ഓർക്കാട്ടേരി **: മതസൗഹാർദ്ധം നിലനിർത്തുന്നതിൽ വ്യാപാരി സമൂഹം വലിയ പങ്കാണ് വഹിക്കുന്നത് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര പറഞ്ഞു.ഓർക്കാട്ടേരി മർച്ചൻ്റ്സ് അസോസിയേഷൻ്റെ നവീകരിച്ച ഓഫീസ് വ്യാപാരഭവൻ്റെയും കുടുംബ സംഗമത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

## Article Content

**ഓർക്കാട്ടേരി **: മതസൗഹാർദ്ധം നിലനിർത്തുന്നതിൽ വ്യാപാരി സമൂഹം വലിയ പങ്കാണ് വഹിക്കുന്നത് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര പറഞ്ഞു.ഓർക്കാട്ടേരി മർച്ചൻ്റ്സ് അസോസിയേഷൻ്റെ നവീകരിച്ച ഓഫീസ് വ്യാപാരഭവൻ്റെയും കുടുംബ സംഗമത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

എക്സിക്യൂട്ടീവ് ഹാൾ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മൂത്തേടത്തും, ഓഡിറ്റോറിയം സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജിയും ,സോഫ്റ്റ്‌വെയർ സംവിധാനം ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ. തോമസും ഉദ്ഘാടനം ചെയ്തു.അസോസിയേഷനൻ ടൗണിൽ സ്ഥാപിക്കുന്ന സി.സി.ടിവിയുടെ ലോഞ്ചിംഗും സാംസ്കാരിക സദസ്സും പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു .ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വ്യാപാരികൾക്കുള്ള ആശ്വാസ് പദ്ധതിയുടെ രജിസ്ട്രേഷൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ സന്തോഷ്കുമാർ നിർവഹിച്ചു.

പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളെ ബ്ലോക്ക് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ ആദരിച്ചു. അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ് കെ.ഇ.ഇസ്മയിൽ അധ്യക്ഷനായി,ഏരത്ത് ഇക്ബാൽ, എം.ബാബുമോൻ,മനാഫ് കാപ്പാട്, സലീം രാമനാട്ടുകര,ടി. എൻ.കെ.പ്രഭാകരൻ,ഇല്ലത്ത് ദാമോധരൻ,കെ.കെ.അമ്മത്, പി.കെ.കുഞ്ഞിക്കണ്ണൻ,എം.സി അശോകൻ,ടി.പി.റഷീദ്,ടി. എൻ.കെ.ശശീന്ദ്രൻ,പട്ടറത്ത് രവീന്ദ്രൻ ,റിയാസ് കുനിയിൽ, സി.വാസു,റഹീം കെ.കെ ,ശിവദാസ് കുനിയിൽ ,ലിജി പുതിയെടുത്ത്,നവാസ് കെ.കെ ,വിനോദൻ പുനത്തിൽ ,അഭിലാഷ് ,വിജയരാജ് ,വിജീഷ് ,അജിത്ത് ,ജയൻ ,മുഹമ്മദ് പി.ടി.കെ. ,അമീർ വളപ്പിൽ എന്നിവർ സംസാരിച്ചു.വ്യാപാരികളും കുംടുംബാംഗങ്ങളും വിവിധ കലാപരികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84678/the-merchant-house-was-opened-role-of-traders-in-maintaining-religious-harmony-is-great-raju-apsara)