---
title: "ഹൈവേയിൽ അപകടം; പിക്കപ്പ്  ഇടിച്ചു,  3 പേർക്ക് പരിക്ക്"
english_title: "accident on the highway; Pick up crashed, 3 injured."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84722/accident-on-the-highway-pick-up-crashed-3-injured"
published_at: "2022-12-12T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396aa4a9e5be_accident.jpg"
keywords: []
---

# ഹൈവേയിൽ അപകടം; പിക്കപ്പ്  ഇടിച്ചു,  3 പേർക്ക് പരിക്ക്

> **Lead Summary:** **ചോമ്പാല:** ഹൈവേയിൽ അപകടം. ഇന്നലെ രാത്രി മുക്കാളിയിൽ മാഹി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ വണ്ടി (പിക്കപ്പ് ) അതേ ദിശയിലോടുന്ന 2 ടൂവിലുകളെ ഇടിച്ചു.

## Article Content

**ചോമ്പാല:** ഹൈവേയിൽ അപകടം. ഇന്നലെ രാത്രി മുക്കാളിയിൽ മാഹി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ വണ്ടി (പിക്കപ്പ് ) അതേ ദിശയിലോടുന്ന 2 ടൂവിലുകളെ ഇടിച്ചു.

രണ്ട് ബൈക്കുകളിലെ യാത്രക്കാരായ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്ക്. അപകടം പറ്റിയവരെ വടകര പാർകോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ഇവർ അഴിയൂർ ,മുക്കാളി ഭാഗത്തുള്ളവർ ആണെന്നാണ് പ്രാഥമിക വിവരം. പരിക്ക് ഗുരുതരമല്ല . മീൻ വണ്ടിയുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു ചാറ്റൽ മഴയത്തെത്തുടർന്ന് റോഡിലെ വഴുക്കലും അപകടകാരണമായി പറയുന്നു.

ഇടിയേറ്റ 2 ബൈക്കുകളും ഹൈവേയിൽ നിന്നും താഴേക്ക് വശങ്ങളിലേക്ക് മറിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ചോമ്പാല പൊലീസ് എത്തി, സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84722/accident-on-the-highway-pick-up-crashed-3-injured)