---
title: "വടകര-ഓര്‍ക്കാട്ടേരി -പാറക്കടവ് റൂട്ടില്‍  കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം"
english_title: "KSRTC to resume Vadakara-Orkatteri-Parakkadavu bus service"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8476/ksrtc-to-resume-vadakara-orkatteri-parakkadavu-bus-service"
published_at: "2021-11-02T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180cf8b83eb6_ksrtc photo .jpg"
keywords: []
---

# വടകര-ഓര്‍ക്കാട്ടേരി -പാറക്കടവ് റൂട്ടില്‍  കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം

> **Lead Summary:** **ഓര്‍ക്കാട്ടേരി: **കോവിഡ് കാരണം നിര്‍ത്തലാക്കിയ വടകര -കൂട്ടങ്ങാരം -ഓര്‍ക്കാട്ടേരി -പാറക്കടവ് റൂട്ടിലെ കെ എസ് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ഹരിത കുറി ഞ്ഞാലിയോട് ആവശ്യപ്പെട്ടു.

## Article Content

**ഓര്‍ക്കാട്ടേരി: **കോവിഡ് കാരണം നിര്‍ത്തലാക്കിയ വടകര -കൂട്ടങ്ങാരം -ഓര്‍ക്കാട്ടേരി -പാറക്കടവ് റൂട്ടിലെ കെ എസ് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ഹരിത കുറി ഞ്ഞാലിയോട് ആവശ്യപ്പെട്ടു.

സ്‌കൂളുകളും മറ്റും തുറന്നു പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരും വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്.നിര്‍ത്തലാക്കിയ ഈ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചാല്‍ മാത്രമേ ജനങ്ങളുടെ ദുരിതത്തിന് ഒരു പരിഹാരം ആവുകയുള്ളൂ . ഹരിത കുറി ഞ്ഞാലിയോട് നേതൃയോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ എംഎം ബിജു അദ്ധ്യക്ഷത വഹിച്ചു. മനോജന്‍ പിഎം, ഗിരീശന്‍ ബി കെ, ലിജിത്ത് ബി, ശ്രീജേഷ് കെ കെ, രാജേഷ് എംകെ എന്നിവര്‍ സംസാരിച്ചു.

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി. ഉടന്‍ ആരംഭിക്കണമെന്ന് കെഎസ് ആര്‍ ടിസി ജീവനക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി. ഗ്രാമീണ സര്‍വീസുകളായ എളമ്പിലാട്, മണിയൂര്‍, പാറക്കടവ്, മേപ്പയ്യൂര്‍, ബത്തേരി സര്‍വീസുകള്‍ വടകര ഡിപ്പോയില്‍നിന്ന് ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.ആര്‍.ടി.ഇ. (സി.ഐ.ടി.യു.) വടകര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8476/ksrtc-to-resume-vadakara-orkatteri-parakkadavu-bus-service)