---
title: "പുഞ്ചിരിയോടെ പുഞ്ചിരിമിൽ; ദേശീയപാതയിൽ മേൽപാലം പണി തകൃതി "
english_title: "Punjirimil flyover work on the national highway is underway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84788/punjirimil-flyover-work-on-the-national-highway-is-underway"
published_at: "2022-12-12T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396e2f2514b1_38.jpg"
keywords: []
---

# പുഞ്ചിരിയോടെ പുഞ്ചിരിമിൽ; ദേശീയപാതയിൽ മേൽപാലം പണി തകൃതി 

> **Lead Summary:** **വടകര:** പാലം പണി തകൃതിയിൽ. പുഞ്ചിരിയോടെ പുഞ്ചിരി മിൽ. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നാടെങ്ങും വൻ നവീകരണ പ്രവർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാശ്ചാത്തല സൗകര്യവും വികസനവും തകൃതിയായി നടന്നുവരുന്നു. വടകര നടക്കുതാഴെ പുഞ്ചിരിമിൽ പ്രദേശത്ത് ഓവർ ബ്രിഡ്ജ് വരുന്നു എന്നുള്ളത് വളരെ ആശ്വാസകരമായ കാര്യമാണ്.

## Article Content

**വടകര:** പാലം പണി തകൃതിയിൽ. പുഞ്ചിരിയോടെ പുഞ്ചിരി മിൽ. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നാടെങ്ങും വൻ നവീകരണ പ്രവർത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാശ്ചാത്തല സൗകര്യവും വികസനവും തകൃതിയായി നടന്നുവരുന്നു. വടകര നടക്കുതാഴെ പുഞ്ചിരിമിൽ പ്രദേശത്ത് ഓവർ ബ്രിഡ്ജ് വരുന്നു എന്നുള്ളത് വളരെ ആശ്വാസകരമായ കാര്യമാണ്.

ഓരോ ദിവസവും ഇവിടെ അപകടം വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ശബരിമല ദർശനം കഴിഞ്ഞു പുറപ്പെട്ട ഭക്തരുടെ ടെമ്പോ ട്രാവലർ അപകടത്തിൽ പെട്ടത്. വടകര പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നവർക്കും വളരെ ബുദ്ധിമുട്ടാണ് ഇവിടെ. സദാസമയത്തും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ചീറിപ്പായലിൽ പല അപകടങ്ങളും ഇവിടെ മുമ്പ് സംഭവിച്ചിട്ടുണ്ട്.

ദേശീയപാത വികസന ഭാഗമായി ഇപ്പോൾ സിഗ്നൽ പ്രവർത്തിക്കുന്നില്ലെങ്കിലും പെരുവാട്ടം താഴെക്കാർക്ക് പാലം വരുന്നത് വളരെ ആശ്വാസകരമാണ്. വഗാഡ് കമ്പനിയാണ് (WAGAD) പാലത്തിന്റെ പണി ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെ പില്ലറുകളുടെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. നിലവിലുള്ള ദേശീയപാതയിൽ വലിയ മാറ്റം വരുത്തിയാണ് പുതിയ ദേശീയപാത വരുന്നത്.

ചോറോട്, പുഞ്ചിരിമിൽ, പാർക്കോ ഹോസ്പിറ്റൽ, ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മണ്ണിട്ട് ഉയർത്തിയാണ് ദേശീയപാത ആറുവരി പാതയായി വരുന്നത്. 2024 അവസാനത്തോടെ പണിപൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84788/punjirimil-flyover-work-on-the-national-highway-is-underway)