---
title: "കുഴിയെടുത്തു, റോഡ് പൊളിഞ്ഞു;ശാപമോക്ഷമാകാതെ വള്ളിക്കാട്"
english_title: "Digging, the road collapsed; Vallikad is not free from the curse"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84820/digging-the-road-collapsed-vallikad-is-not-free-from-the-curse"
published_at: "2022-12-12T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396f9cb7ce7c_41.jpg"
keywords: []
---

# കുഴിയെടുത്തു, റോഡ് പൊളിഞ്ഞു;ശാപമോക്ഷമാകാതെ വള്ളിക്കാട്

> **Lead Summary:** ** വള്ളിക്കാട്:** കുഴിയെടുത്തു. പിന്നാലെ റോഡ് പൊളിഞ്ഞു. ശാപമോക്ഷമാകാതെ വള്ളിക്കാട്. ഭൂമിക്കടിയിൽ നിന്നും വെള്ളം വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രഷർ വരുന്ന സമയത്താണ് വെള്ളം വരാറുള്ളത്. ഓട്ടോ സ്റ്റാൻഡിലും, സൽക്കാര ഹോട്ടലിനു സമീപവുമാണ് കുഴിയെടുത്തത്.

## Article Content

** വള്ളിക്കാട്:** കുഴിയെടുത്തു. പിന്നാലെ റോഡ് പൊളിഞ്ഞു. ശാപമോക്ഷമാകാതെ വള്ളിക്കാട്. ഭൂമിക്കടിയിൽ നിന്നും വെള്ളം വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രഷർ വരുന്ന സമയത്താണ് വെള്ളം വരാറുള്ളത്. ഓട്ടോ സ്റ്റാൻഡിലും, സൽക്കാര ഹോട്ടലിനു സമീപവുമാണ് കുഴിയെടുത്തത്.

ഇതിൽ കുഴി മൂടിയതിന് പിന്നാലെ ഹോട്ടലിനു സമീപത്തെ റോഡിന്റെ ഓരത്തുള്ള ടാർ ഇളകുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് ജലവകുപ്പിനെതിരെ പറയുന്ന ആരോപണങ്ങൾ തെളിയിക്കുന്നതാണ് ഇന്ന് വള്ളിക്കാട് കണ്ടത്. കുഴി എടുക്കുന്നതിനോ മൂടുന്നതിനോ പൊതുമരാമത്ത് എതിരല്ല.

പക്ഷെ, റോഡ് തകർച്ചയിലേക്ക് നയിക്കുന്ന ചില പ്രവർത്തി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ഖേദകരമാണ്. നാദാപുരം-വടകര സംസ്ഥാനപാത റോഡ് ടാർ ചെയ്തിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ജലവകുപ്പിന്റെ പൈപ്പ് പൊട്ടിയത് മൂലം പുറമേരി ഹോമിയോ മുക്ക് , എടച്ചേരി, ഇപ്പോൾ വള്ളിക്കാട്ടിലും റോഡ് തകർന്നിരിക്കുകയാണ്.

ഇക്കാര്യത്തിൽ രണ്ട് വകുപ്പുകളും യോജിച്ചിട്ടുള്ള ഒരു നീക്കം നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളെ സംബന്ധിച്ചിടത്തോളം കുടിവെള്ളവും ഗതാഗതവും അവരുടെ ജീവനാഡിയാണ്. പുതുതായി സ്ഥാപിക്കുന്ന കുടിവെള്ള പൈപ്പുകളെങ്കിലും നിലവാരമുള്ളതായിരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84820/digging-the-road-collapsed-vallikad-is-not-free-from-the-curse)