---
title: "മാഹിയിൽ നിന്ന് കടത്തിയ വിദേശമദ്യവുമായി ഒരാൾ പിടിയിൽ"
english_title: "One arrested with foreign liquor smuggled from Mahi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84825/one-arrested-with-foreign-liquor-smuggled-from-mahi"
published_at: "2022-12-12T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396ff7dd5826_43.jpg"
keywords: []
---

# മാഹിയിൽ നിന്ന് കടത്തിയ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

> **Lead Summary:** ** വടകര: **മാഹിയിൽ നിന്ന് കടത്തിയ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് താലൂക്കിൽ നന്മണ്ടയിലെ പോയിൽ താഴം ഭാഗത്ത് തറോൽ ബിജീഷിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത്‌ .

## Article Content

** വടകര: **മാഹിയിൽ നിന്ന് കടത്തിയ വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് താലൂക്കിൽ നന്മണ്ടയിലെ പോയിൽ താഴം ഭാഗത്ത് തറോൽ ബിജീഷിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത്‌ .

ഡിസംബർ 11 ന് രാത്രി 9.50 മണി സമയത്ത് കോഴിക്കോട് ഐ ബി പ്രിവൻ്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജഗദീശൻ കെ യും പാർട്ടിയും ചേർന്ന് ന്ന് അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനക്കിടെയാണ് മദ്യവേട്ട.

മദ്യം കടത്താൻ ഉപയോഗിച്ച KL 57 E 2375 നമ്പർ ബജാജ് ഡിസ്കവർ 125 ബൈക്കും 15 ലിറ്റർ മാഹി വിദേശമദ്യവും കസ്റ്റഡിയിലെടുത്തു. പി.ഒ സോമസുന്ദരൻ, സിഇഒ മാരായ പ്രസാദ്, ശ്യം രാജ്,, പ്രജിത്, എന്നിവരും, ഐ.ബി യിലെ പി ഒമാരായ പ്രമോദ് പുളിക്കുൽ, പ്രജിത്, ചന്ദ്രൻ കുഴിച്ചാൽ, സിറാജ് എന്നിവർ റെയിഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84825/one-arrested-with-foreign-liquor-smuggled-from-mahi)