---
title: "വില്ല്യാപ്പള്ളിയില്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ മീലാദ് സംഗമം സംഘടിപ്പിച്ചു "
english_title: " SYS activists in Villappally Milad organized the meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8492/sys-activists-in-villappally-milad-organized-the-meeting"
published_at: "2021-11-02T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180dde0600a4_sys meelad meeting .jpg"
keywords: []
---

# വില്ല്യാപ്പള്ളിയില്‍ എസ് വൈ എസ് പ്രവര്‍ത്തകര്‍ മീലാദ് സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** വില്യാപ്പള്ളി: എസ് വൈ എസ് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ് സംഗമം സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി എം ജെ ഓഡിറ്റോറിയത്തില്‍ നടന്ന മീലാദ് സംഗമം സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ കെഎംഎ ലത്തീഫ് നദ്‌വി അധ്യക്ഷത വഹിച്ചു .

## Article Content

വില്യാപ്പള്ളി: എസ് വൈ എസ് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ് സംഗമം സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി എം ജെ ഓഡിറ്റോറിയത്തില്‍ നടന്ന മീലാദ് സംഗമം സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ കെഎംഎ ലത്തീഫ് നദ്‌വി അധ്യക്ഷത വഹിച്ചു .

സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി സ്വാഗതസംഘം ചെയര്‍മാന്‍ വരയാലില്‍ മൊയ്തു ഹാജി പതാക ഉയര്‍ത്തി. സാജിഹു ശമീര്‍ അസ്ഹരി പ്രമേയപ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.

   ഉസ്താദ് സി എച്ച് മഹമൂദ് സഅദി, മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, ആര്‍ കെ അബ്ദുള്ള ഹാജി, ടി കെ അബ്ദുള്ള മാസ്റ്റര്‍, ഇ ടി എ അസീസ് ദാരിമി, കുട്ടോത്ത് മൂസ ഹാജി, എ വി അബൂബക്കര്‍ മൗലവി, പികെ മജീദ് ഹാജി, പികെസി അഷ്‌റഫ് ഹാജി, സി എസ് അബ്ദുസ്സലാം ബാഖവി, മുഹമ്മദലി റഹ്മാനി പുല്‍വെട്ട, ഉസ്മാന്‍ അഹ്‌സനി, ഷറഫുദ്ധീന്‍ ബഖവി, സയ്യിദ് ശുഐബ് തങ്ങള്‍, നവാസ് കൊറോത്ത്, ടി കെ ലത്തീഫ് മുസ്‌ലിയാര്‍, പുറത്തയില്‍ അബ്ബാസ് ഹാജി, കുഞ്ഞിമൂസ ഗുരുക്കള്‍, ഷഹാജ് പാലോളിപ്പാലം, ഷിഫാസ് അഴിത്തല, സഫ്‌വാന്‍ ഫൈസി സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8492/sys-activists-in-villappally-milad-organized-the-meeting)