---
title: "കത്തിയ നിലയിൽ; നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ "
english_title: "The parked bike is on fire"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/84955/the-parked-bike-is-on-fire"
published_at: "2022-12-13T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63982211ecef8_22.jpg"
keywords: []
---

# കത്തിയ നിലയിൽ; നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ 

> **Lead Summary:** **വെള്ളികുളങ്ങര:** റോഡരികിൽ നിർത്തിയിട്ട മോട്ടോർ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. വെള്ളികുളങ്ങര ശ്രീ മഹാ ശിവക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലാണ് സംഭവം. ബൈക്കിന്റെ ഉടമ രാത്രി വണ്ടി നിർത്തിയിട്ട ശേഷം വീട്ടിൽ പോയതായിരുന്നു. രാവിലെയായിരുന്നു ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്.

## Article Content

**വെള്ളികുളങ്ങര:** റോഡരികിൽ നിർത്തിയിട്ട മോട്ടോർ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. വെള്ളികുളങ്ങര ശ്രീ മഹാ ശിവക്ഷേത്രത്തിലേക്ക് പോകുന്ന റോഡിലാണ് സംഭവം. ബൈക്കിന്റെ ഉടമ രാത്രി വണ്ടി നിർത്തിയിട്ട ശേഷം വീട്ടിൽ പോയതായിരുന്നു. രാവിലെയായിരുന്നു ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ ചോമ്പാല പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തി ഷോർട്ട് സർക്യൂട്ട് ആണെന്ന് കണ്ടെത്തി. പക്ഷേ റോഡിൽ ഇപ്പോഴും കത്തിയ നിലയിൽ ബൈക്ക് കാണുന്നത് എല്ലാവരെയും ആശങ്കയിലാക്കുന്നു. ദിവസങ്ങളായി ബൈക്ക് റോഡിൽ കിടക്കുന്നത് വാഹന യാത്രക്കാരെയും, കാൽ നട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

നേരത്തെ ബൈക്ക് ആരോ കത്തിച്ചതാണ് എന്ന സംശയം ഉയർന്നിട്ടുണ്ടായിരുന്നു. പക്ഷേ പിന്നീട് പോലീസ് അന്വേഷണത്തിലാണ് ഷോർട്ട് സർക്യൂട്ട് ആണെന്ന് മനസ്സിലായത്. ഇതോടെയാണ് വെള്ളികുളങ്ങരക്കാർക്ക് ആശ്വാസമായതും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/84955/the-parked-bike-is-on-fire)