---
title: "കൂട്ട സ്ഥലംമാറ്റം; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം"
english_title: "Mass relocation; Mass transfer of officials in Onchiam Panchayat office."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85056/mass-relocation-mass-transfer-of-officials-in-onchiam-panchayat-office"
published_at: "2022-12-13T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398a01e0b6b7_onchiyam_panchayath_office.jpg"
keywords: []
---

# കൂട്ട സ്ഥലംമാറ്റം; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

> **Lead Summary:** **ഒഞ്ചിയം : **ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്മാർക്ക് കൂട്ട സ്ഥലം മാറ്റം. ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ സ്ഥലം മാറ്റി. മൂന്ന് സീനിയർ ക്ലർക്ക് മാരെയും, ഒരു ഹെഡ് ക്ലർക്കിനെയും, രണ്ട് ക്ലാർക്കു മാരെയുമാണ് ഒരു മാസത്തിനുള്ളിൽ സ്ഥലം മാറ്റിയത്.

## Article Content

**ഒഞ്ചിയം : **ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന്മാർക്ക് കൂട്ട സ്ഥലം മാറ്റം. ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ സ്ഥലം മാറ്റി. മൂന്ന് സീനിയർ ക്ലർക്ക് മാരെയും, ഒരു ഹെഡ് ക്ലർക്കിനെയും, രണ്ട് ക്ലാർക്കു മാരെയുമാണ് ഒരു മാസത്തിനുള്ളിൽ സ്ഥലം മാറ്റിയത്.

ഈ സ്ഥലംമാറ്റം ഗ്രാമപഞ്ചായത്ത് പ്രവർത്തനത്തെ ബാധിക്കുമെന്ന് പ്രസിഡണ്ട്. പീ. ശ്രീജിത്തും, സെക്രട്ടറി. എം പി രജുലാലും അറിയിച്ചു. ജനസേവനത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്ന പഞ്ചായത്താണ് ഒഞ്ചിയം.

ജീവനക്കാരുടെ സ്ഥലംമാറ്റം പദ്ധതി പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും തടസ്സം സൃഷ്ടിക്കും. കൂട്ട സ്ഥലംമാറ്റത്തിനെതിരെ നടപടിക്കൊ രുങ്ങുകയാണ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണസമിതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85056/mass-relocation-mass-transfer-of-officials-in-onchiam-panchayat-office)