---
title: "തുരത്താൻ കരാട്ടെ; പ്രതിരോധവുമായി എം.യു.എം. വിദ്യാർത്ഥികൾ "
english_title: "Karate to chase; MUM students Karate demonstration  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85170/karate-to-chase-mum-students-karate-demonstration"
published_at: "2022-12-14T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63998e402b9c2_15.jpg"
keywords: []
---

# തുരത്താൻ കരാട്ടെ; പ്രതിരോധവുമായി എം.യു.എം. വിദ്യാർത്ഥികൾ 

> **Lead Summary:** **വടകര:** ലഹരിയെ തുരത്താൻ കരാട്ടെ പ്രദർശനവുമായി വിദ്യാർത്ഥികൾ. വടകര എം.യു.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കരാട്ടെ ടീം ആണ് വ്യത്യസ്തരായത്. വടകര പുതിയ ബസ് സ്റ്റാൻഡിലാണ് കരാട്ടെ പ്രദർശനം അരങ്ങേറിയത്.

## Article Content

**വടകര:** ലഹരിയെ തുരത്താൻ കരാട്ടെ പ്രദർശനവുമായി വിദ്യാർത്ഥികൾ. വടകര എം.യു.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കരാട്ടെ ടീം ആണ് വ്യത്യസ്തരായത്. വടകര പുതിയ ബസ് സ്റ്റാൻഡിലാണ് കരാട്ടെ പ്രദർശനം അരങ്ങേറിയത്.

ലഹരി എന്ന വിപത്തിനെതിരെ ബോധവൽക്കരണം എന്ന ശീർഷകത്തിലാണ് കരാട്ടെ നടത്തിയത്. കരാട്ടെ പ്രദർശനത്തിന്റെ ഉദ്ഘാടനം വടകര എസ്.ഐ. ബാബു നിർവഹിച്ചു.

കോ-ഓർഡിനേറ്റർ ബഷീർ കറുത്തെടുത്ത്, നൗഷാദ് വടകര, ഇൻസ്പെക്ടർ മുഹമ്മദ് അലി, അസ്ലം, സൗമ്യ ടീച്ചർ സംസാരിച്ചു. കരാട്ടെ പ്രദർശനം കാണുവാൻ നിരവധി പേരാണ് വടകര പുതിയ ബസ് സ്റ്റാൻഡിൽ തടിച്ചുകൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85170/karate-to-chase-mum-students-karate-demonstration)