---
title: "ആർക്കു വേണ്ടി; ഭരിക്കുന്നത് സമ്പന്നർക്ക് വേണ്ടി.അഡ്വ:ഐ.മൂസ "
english_title: "Government runs for the rich; Adv: I. Musa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85178/government-runs-for-the-rich-adv-i-musa"
published_at: "2022-12-14T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639992ae66ac6_18.jpg"
keywords: []
---

# ആർക്കു വേണ്ടി; ഭരിക്കുന്നത് സമ്പന്നർക്ക് വേണ്ടി.അഡ്വ:ഐ.മൂസ 

> **Lead Summary:** **തോടന്നൂർ:** സർക്കാർ ഭരിക്കുന്നത് സമ്പന്നർക്ക് വേണ്ടി. കേന്ദ്ര-കേരള സർക്കാരുകൾ സമ്പന്ന വർഗ താൽപര്യം മാത്രം സംരക്ഷിക്കുന്നവരായി മാറിയെന്ന് കെപിസിസി മുൻ സെക്രട്ടറി അഡ്വ:ഐ മൂസ ആരോപിച്ചു.

## Article Content

**തോടന്നൂർ:** സർക്കാർ ഭരിക്കുന്നത് സമ്പന്നർക്ക് വേണ്ടി. കേന്ദ്ര-കേരള സർക്കാരുകൾ സമ്പന്ന വർഗ താൽപര്യം മാത്രം സംരക്ഷിക്കുന്നവരായി മാറിയെന്ന് കെപിസിസി മുൻ സെക്രട്ടറി അഡ്വ:ഐ മൂസ ആരോപിച്ചു.

ഇന്ധന വില നിയന്ത്രിക്കുവാനോ, കാർഷിക വിലയിടിവ് തടയാനോ, പാവപ്പെട്ടവന്റെ പ്രതീക്ഷയായ ഭവന പദ്ധതി തുടരാനോ സാധിക്കുന്നില്ല. എല്ലാ മേഖലകളിലും നിശ്ചലമായിരിക്കുകയാണ് ഇരു സർക്കാരുകളും. കേന്ദ്ര കേരള സർക്കാരികളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ആർ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എടവത്ത് കണ്ടി കുഞ്ഞിരാമൻ, ബവിത്ത് മലോൽ, സി.വി ഹമീദ്, സബിത മണക്കുനി, ഡി പ്രജീഷ്, വി.കെ ഇസ്ഹാക്ക്, ശ്രീജ തറവട്ടത്ത്, രഞ്ജിനി വെള്ളാച്ചേരി, ധനേഷ് വള്ളിൽ, മനോജ് തുരുത്തി, നിഷില കോരപ്പാണ്ടി, വി.പി കുമാരൻ, വി.വി സുശീല സംസാരിച്ചു. പരിപാടിയിൽ നിരവധി കോൺഗ്രസ് പ്രവർത്തകന്മാരും അഭ്യുദകാംക്ഷികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85178/government-runs-for-the-rich-adv-i-musa)