---
title: "കോട്ടക്കല്‍ ഇസ്ലാമിക് അക്കാഡമി ഹയര്‍ സെക്കന്ററി സ്‌കൂളിലെ    അധ്യാപികമാര്‍ സൂചന സമരം തുടങ്ങി"
english_title: "The teachers are  started a signal strike in Kottakal Islamic Academy Higher Secondary School   "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8520/the-teachers-are-started-a-signal-strike-in-kottakal-islamic-academy-higher-secondary-school"
published_at: "2021-11-02T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180f9cbe0f25_teachers strike .jpg"
keywords: []
---

# കോട്ടക്കല്‍ ഇസ്ലാമിക് അക്കാഡമി ഹയര്‍ സെക്കന്ററി സ്‌കൂളിലെ    അധ്യാപികമാര്‍ സൂചന സമരം തുടങ്ങി

> **Lead Summary:** **പയ്യോളി: **കോട്ടക്കല്‍ ഇസ്ലാമിക് അക്കാഡമി ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറ് സീനിയര്‍ അധ്യാപികമാരുടെയും,ഡ്രൈവര്‍മാരുടെയും, ഇതര ജീവനക്കാരുടെയും ജോലി നിഷേധത്തിനും മാനസിക പീഡനത്തിനുമെതിരെ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിനു മുന്നില്‍ സൂചന സമരം നടത്തി.

## Article Content

**പയ്യോളി: **കോട്ടക്കല്‍ ഇസ്ലാമിക് അക്കാഡമി ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറ് സീനിയര്‍ അധ്യാപികമാരുടെയും,ഡ്രൈവര്‍മാരുടെയും, ഇതര ജീവനക്കാരുടെയും ജോലി നിഷേധത്തിനും മാനസിക പീഡനത്തിനുമെതിരെ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിനു മുന്നില്‍ സൂചന സമരം നടത്തി.

സമരം പയ്യോളി മുനിസിപ്പാലിറ്റി 34 വാര്‍ഡ് കൗണ്‍സിലര്‍ വി.കെ ഗിരിജ ഉദ്ഘാടനം ചെയതു. 25 വര്‍ഷക്കാലം സ്‌കൂളില്‍ അധ്യാപനം നടത്തി ജീവിതത്തിന്റെ യൗവ്വനകാലം മുഴുവനും സ്‌കൂളിനായി സമര്‍പ്പിച്ച അധ്യാപികമാര്‍ക്ക് ജോലി നിഷേധിക്കുന്നതും അകാരണമായി അവരെ മാനസികമായി പീഡിപ്പിക്കുതും നീതികരിക്കാന്‍ കഴിയാത്തതാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊളാവിപ്പാലം രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

പയ്യോളി മുനിസിപ്പാലിറ്റി 36 വാര്‍ഡ് കൗണ്‍സിലര്‍ നിഷ ഗിരീഷ്, പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.എന്‍ അനില്‍ കുമാര്‍ (കോണ്‍ഐ), കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ടി. അബ്ദുറഹിമാന്‍(സി.പി.ഐ.എം), സി.ടി.അബ്ദുറഹിമാന്‍(മുസ്ലിം ലീഗ്), ഇരിങ്ങല്‍ അനില്‍ കുമാര്‍ ( സി.പി.ഐ), പി.പി .കണ്ണന്‍ (എല്‍.ജെ.ഡി ), സജിത്.കെ (ബി.ജെ.പി), എ.വി.ബാലകൃഷ്ണന്‍ (കോണ്‍.എസ്), യു.ടി.കരിം(ഐ.എന്‍.എല്‍), ബിനീഷ് കോട്ടക്കല്‍ (ആര്‍.എം.പി), അധ്യാപികമാരായ അജിത കെ.ടി, ഷമീമ. ഇ.എം, ഷീബ.ടി.സി, കുഞ്ഞീബി.കെ.കെ, സിന്ധു.പി.ജി, ജസീല.ഇ.എം., അസ്സയിനാര്‍ (ഡ്രൈവര്‍) സി.പി.ഇസ്മയില്‍, പി. ടി.സുരേന്ദ്രന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.

എം.പി.ഭരതന്‍ സ്വാഗതവും,എന്‍.ടി നിഷാന്ത് നന്ദിയും പറഞ്ഞു.

സമരത്തിന് എം.ടി.ഗോപാലന്‍,രതി മേത്തോടി, ജമീല എന്‍. ടി.,വി.എം.സത്യന്‍, എം.ടിചന്ദ്രന്‍, സി.പി.സദാനന്ദന്‍, സുനില്‍.എന്‍.ടി, ഹംസ.കെ., എം.ടി.ഭാസ്‌ക്കരന്‍, ഉമ്മര്‍ കുട്ടി , ഷീന.ടി.സി. എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തിന് പിന്തുണയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും എത്തിയിരുന്നു.

അധ്യാപികമാര്‍ക്കെതിരെ അന്യായമായി ജോലി നിഷേധവും മാനസിക പീഡനവും നടത്തിയ ഇസ്ലാമിക്ക് അക്കാദമി സ്‌കൂളിന്റെ ചുമതലക്കാരനായി വന്ന വില്ല്യാപ്പള്ളി എം.ജെ.വി .ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ മൊയ്തീന്‍ പോരടിക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8520/the-teachers-are-started-a-signal-strike-in-kottakal-islamic-academy-higher-secondary-school)