---
title: "മുട്ട ഉൽപാദനം; ഒഞ്ചിയത്തെ സ്വയം പര്യാപ്തമാക്കാൻ പദ്ധതി"
english_title: "egg production; Project to make Onjiam self-sufficient"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85206/egg-production-project-to-make-onjiam-self-sufficient"
published_at: "2022-12-14T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399b5e96f00d_21.jpg"
keywords: []
---

# മുട്ട ഉൽപാദനം; ഒഞ്ചിയത്തെ സ്വയം പര്യാപ്തമാക്കാൻ പദ്ധതി

> **Lead Summary:** **ഒഞ്ചിയം:** ഒഞ്ചിയത്തെ സ്വയം പര്യാപ്തമാക്കാൻ പദ്ധതി. ജനകീയാസൂത്രണം 2022-23 വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതി.

## Article Content

**ഒഞ്ചിയം:** ഒഞ്ചിയത്തെ സ്വയം പര്യാപ്തമാക്കാൻ പദ്ധതി. ജനകീയാസൂത്രണം 2022-23 വർഷത്തിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതി.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് പി നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് റയീസ നൗഷാദ് ,സീനിയർ വെറ്ററിനറി സർജൻ ഡോ.അനിൽ ,വെറ്ററിനറി സർജൻ ഡോ: അമ്പിളി നാരായണൻ സംസാരിച്ചു.

6 ലക്ഷം രൂപ വകയിരുത്തി 5000 കോഴി കുഞ്ഞുങ്ങളെ കുടുംബങ്ങൾക്ക് നൽകുക. മുട്ട ഉൽപ്പാദന കാര്യത്തിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്തിനെ സ്വയം പര്യാപ്തമാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സെക്രട്ടറി എം.പി. രജുലാൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85206/egg-production-project-to-make-onjiam-self-sufficient)