---
title: "17ന് മുഖ്യമന്ത്രിയെത്തും ; മേമുണ്ട ഹയർ സെക്കണ്ടറി വജ്രജൂബിലി നിറവിൽ "
english_title: "Chief Minister will arrive on 17th; Memunda Higher Secondary silver jubili in full"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85221/chief-minister-will-arrive-on-17th-memunda-higher-secondary-silver-jubili-in-full"
published_at: "2022-12-14T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399b9d4d8c72_24.jpg"
keywords: []
---

# 17ന് മുഖ്യമന്ത്രിയെത്തും ; മേമുണ്ട ഹയർ സെക്കണ്ടറി വജ്രജൂബിലി നിറവിൽ 

> **Lead Summary:** **വടകര: **വജ്രജൂബിലി നിറവിൽ മേമുണ്ട ഹയർ സെക്കണ്ടറിക്ക് മറ്റൊരു ചരിത്ര നിയോഗം.1958 ൽ അന്നത്തെ മുഖ്യന്ത്രിയും നവകേരള ശില്പിയുായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തറക്കല്ലിട്ട് ആരംരംഭിച്ച ഒരു ഗ്രാമീണ വിദ്യാലയം ഇന്ന് സംസ്ഥാനത്ത് തന്നെ തലയെടുപ്പുള്ള അക്ഷരാലയമായി.വജ്രജൂബിലി ആഘോഷം കേരളത്തിൽ തുടർ ഭരണത്തിലൂടെ മറ്റൊരു ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **വജ്രജൂബിലി നിറവിൽ മേമുണ്ട ഹയർ സെക്കണ്ടറിക്ക് മറ്റൊരു ചരിത്ര നിയോഗം.1958 ൽ അന്നത്തെ മുഖ്യന്ത്രിയും നവകേരള ശില്പിയുായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തറക്കല്ലിട്ട് ആരംരംഭിച്ച ഒരു ഗ്രാമീണ വിദ്യാലയം ഇന്ന് സംസ്ഥാനത്ത് തന്നെ തലയെടുപ്പുള്ള അക്ഷരാലയമായി.വജ്രജൂബിലി ആഘോഷം കേരളത്തിൽ തുടർ ഭരണത്തിലൂടെ മറ്റൊരു ചരിത്രം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാഭ്യാസ രംഗത്ത് എല്ലാ തലങ്ങളിലും ഉന്നത നിലവാരം പുലർത്തി മുന്നേറുകയാണ്. അക്കാദമിക രംഗത്തും , അക്കാദമികേതര രംഗത്തും മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനം മാറിക്കഴിഞ്ഞു. വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികൾക്കും തങ്ങളുടെ ശേഷികൾ സമസ്ത മേഖലയിലും വികസിപ്പിക്കാനാവുന്ന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷൻ 2025 എന്ന വികസന പദ്ധതിക്ക് മേനേജ്മെന്റും , പി.ടി.എ യും നേതൃത്വം നൽകി വന്നത്.

ലക്ഷ്യമിട്ട പ്രധാന പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞു. 30 ക്ലാസ് മുറികളുള്ള വജ്ര ജൂബിലി കെട്ടിടം, ചുറ്റുമതിൽ, ഉച്ചഭക്ഷണഅടുക്കള, ബഹുമുഖ സാധ്യത നൽകുന്ന ഇൻഡോർ ഹാൾ, മുപ്പത് അടി വലിപ്പമുള്ള ഓപ്പൺ സ്റ്റേജ്, നീന്തൽകുളം, സ്കൂൾ ഹാൾ, സോളാർ വൈദ്യുതി, യു.പി വിഭാഗം പുതിയ കെട്ടിടം, മാലിന്യ സംസ്കരണ സംവിധാനം, കുടിവെള്ള പദ്ധതി, പുതിയ ഓഫീസ് , സൗന്ദര്യ വൽക്കരണം, ലൈബ്രറി, ലാബുകൾ, മൾട്ടിമീഡിയ റൂം, വിവര സാങ്കേതികവിദ്യ സാധ്യമാക്കിയ ക്ലാസ് മുറികൾ, മികച്ച മൈതാനം തുടങ്ങിയവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മേമുണ്ടയിലേക്ക് വരുന്നത്.

മേനേജ്മെന്റ്, പി.ടി.എ , സംസ്ഥാന സർക്കാർ, അധ്യാപകർ, ജീവനക്കാർ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ,സ്ഥാപനങ്ങൾ തുടങ്ങി വിവിധ തലങ്ങളിൽപ്പെട്ടവരുടെ കൂട്ടായ പരിശ്രമമാണ് മേമുണ്ട സ്കൂളിനെ വളർച്ചയുടെ പടവുകൾ കയറാൻ സഹായിച്ചത്.എല്ലാ സുമനസുകളെയും ഹൃദയത്തോടു ചേർത്തു വെക്കുന്നതായും 17 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേമുണ്ട ഹയർസെക്കന്ററി സ്കൂളിന്റെ വജ്രജൂബിലി കെട്ടിടവും, ഇൻഡോർ സ്റ്റേഡിയവും, ഓപ്പൺ സ്റ്റേജും ഉദ്ഘാടനം ചെയ്യാനെത്തുമ്പോൾ സ്കൂൾ മൈതാനം കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ അധ്യാപകർ , പൂർവ്വ വിദ്യാർത്ഥികൾ മറ്റ്ബഹുജനങ്ങൾ എന്നിവരാൽ നിറഞ്ഞൊഴുകും .പ്രതിഭകളായ കുട്ടികളുടെ കലാപ്രകടനങ്ങൾ കൊണ്ട് വേദി മുഖരിതമാവും . ആഹ്ലാദത്തിന്റെ ഈ നിമിഷത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രിൻസിപ്പാൾ കൃഷ്ണദാസ് . പി.കെ പറഞ്ഞു.

വാർത്തസമ്മേളനത്തിൽ കെ കെ ബിജുള (ചെയർ പേഴ്സൺ, സ്വാഗത സംഘം) എം നാരായണൻ (ജനറൽ കൺവീനർ, സ്വാഗതസംഘം) ആർ ബാലറാം (പ്രസിഡണ്ട് മാനേജ്മെന്റ് കമ്മിറ്റി) പി പി പ്രഭാകരൻ (സിക്രട്ടറി, മാനേജ്മെന്റ് കമ്മിറ്റി) എ പി അമർനാഥ് (വൈസ് പ്രസിഡണ്ട്, മാനേജ്മെന്റ് കമ്മിറ്റി) പി കെ കൃഷ്ണദാസ് (പ്രിൻസിപ്പാൾ, മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ) പി കെ ജിതേഷ് (എച്ച്എം, മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ), രാഗേഷ് പുറ്റാറത്ത് (കൺവീനർ, മീഡിയ കമ്മിറ്റി) എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85221/chief-minister-will-arrive-on-17th-memunda-higher-secondary-silver-jubili-in-full)