---
title: "എഐടിയുസി ദേശീയ സമ്മേളന പതാക ജാഥക്ക് വടകരയിൽ ഉജ്വല വരവേൽപ്പ് നൽകി "
english_title: "AITUC National Conference gave a rousing welcome to the flag march at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85224/aituc-national-conference-gave-a-rousing-welcome-to-the-flag-march-at-vadakara"
published_at: "2022-12-14T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399bb455fb3e_27.jpg"
keywords: []
---

# എഐടിയുസി ദേശീയ സമ്മേളന പതാക ജാഥക്ക് വടകരയിൽ ഉജ്വല വരവേൽപ്പ് നൽകി 

> **Lead Summary:** **വടകര:** ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി നാൽപത്തിരണ്ടാം ദേശീയ സമ്മേളന നഗരിയിൽ ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ ഉയർത്താനുള്ള പതാകയുമായി പുറപ്പെട്ട പതാകാ ജാഥക്ക് വടകരയിൽ ഉജ്വല സ്വീകരണം നൽകി.

## Article Content

**വടകര:** ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി നാൽപത്തിരണ്ടാം ദേശീയ സമ്മേളന നഗരിയിൽ ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ ഉയർത്താനുള്ള പതാകയുമായി പുറപ്പെട്ട പതാകാ ജാഥക്ക് വടകരയിൽ ഉജ്വല സ്വീകരണം നൽകി.

സംഘാടക സമിതി ചെയർമാൻ ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജാഥാലീഡർ പി രാജു , ഡെപ്യൂട്ടി ലീഡർ എലി സബത്ത് അസീസി , ആർ സജി ലാൽ , കവിതാ സന്തോഷ്, മഹിതാ മൂർത്തി ടി കെ സുധീഷ് , ഇ കെ വിജയൻ എം.എൽ എ , ടി വി ബാലൻ കെ കെ ബാലൻ പി സുരേഷ് ബാബു , എൻ എം ബിജു, പി സജീവ് കുമാർ എന്നിവർ സംസാരിച്ചു.

നേരത്തെ ജില്ലാ അതിർത്തിയിൽ അഴിയൂരിൽ ജില്ലയിലേക്ക് ജാഥയെ എതിരേറ്റു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ ,ജില്ലാ സെക്രട്ടറി കെ കെ ബാലൻ ,എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി കെ നാസർ, പ്രസിഡന്റ ഇ സി സതീശൻ ,പി സുരേഷ് ബാബു, പി വി മാധവൻ എൻ എം ബിജു എന്നിവർ ജില്ലാ അതിർത്തിയിൽ സ്വീകരണത്തിന് എത്തി ചേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85224/aituc-national-conference-gave-a-rousing-welcome-to-the-flag-march-at-vadakara)