---
title: "ഏകീകരണം വേണം; സോഷ്യലിസ്റ്റ് ശക്തികളുടെ കൂട്ടായ്മ അനിവാര്യം "
english_title: "Integration is needed; A coalition of socialist forces is essential"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85258/integration-is-needed-a-coalition-of-socialist-forces-is-essential"
published_at: "2022-12-14T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399f136a6a27_40.jpg"
keywords: []
---

# ഏകീകരണം വേണം; സോഷ്യലിസ്റ്റ് ശക്തികളുടെ കൂട്ടായ്മ അനിവാര്യം 

> **Lead Summary:** **ഏറാമല:** രാജ്യത്ത് സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്ന് എൽജെഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ. അടുത്ത തെരഞ്ഞെടുപ്പിൽ കൂടി ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ വർഗീയത അതിന്റെ പാരമ്യതയിൽ എത്തും. കോർപ്പറേറ്റ് മൂലധന ശക്തികൾ ഭരണത്തിൽ പിടിമുറുക്കുമെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

## Article Content

**ഏറാമല:** രാജ്യത്ത് സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്ന് എൽജെഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ. അടുത്ത തെരഞ്ഞെടുപ്പിൽ കൂടി ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ വർഗീയത അതിന്റെ പാരമ്യതയിൽ എത്തും. കോർപ്പറേറ്റ് മൂലധന ശക്തികൾ ഭരണത്തിൽ പിടിമുറുക്കുമെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

തട്ടോളിക്കരയിലെ പ്രമുഖ സോഷ്യലിസ്റ്റ് ജനതാ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനും സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പിപി കണ്ണന്റെ രണ്ടാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ശിവകുമാർ അധ്യക്ഷത വഹിച്ചു.

എൽ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് കെ കെ കൃഷ്ണൻ സംസാരിച്ചു.എൻ.കെ. സുധാകരൻ സ്വാഗതവും, വി.കെ ശശി നന്ദിയും പറഞ്ഞു. പത്തൊമ്പതാം വാർഡിലെ സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മയും ചടങ്ങിൽ രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85258/integration-is-needed-a-coalition-of-socialist-forces-is-essential)