---
title: "രക്തദാന സന്ദേശവുമായി പദയാത്ര നടത്തുന്ന മെല്‍വിന്‍ തോമസിന്  സ്വീകരണം നല്‍കി"
english_title: " Melvin Thomas, who was walking with a blood donation message, was given a reception"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8530/melvin-thomas-who-was-walking-with-a-blood-donation-message-was-given-a-reception"
published_at: "2021-11-02T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61810425240bb_melvin thomas at vatakara .jpg"
keywords: []
---

# രക്തദാന സന്ദേശവുമായി പദയാത്ര നടത്തുന്ന മെല്‍വിന്‍ തോമസിന്  സ്വീകരണം നല്‍കി

> **Lead Summary:** **വടകര:** രക്തദാന ബോധവല്‍ക്കരണ സന്ദേശവുമായി കന്യാകുമാരി നിന്നും കാശ്മീരിലേക്ക് പദയാത്ര നടത്തുന്ന മെല്‍വിന്‍ തോമസിന് വടകരയില്‍ സ്വീകരണം നല്‍കി. വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് (ചീരാല്‍ ) സ്വദേശിയായ മെല്‍വിന്‍ ചുട്ടു പൊള്ളുന്ന വെയിലത്തും, ശക്തമായ മഴയത്തും രാവന്നോ പകലന്നോ വക വെക്കാതെ നടത്തം തുടരുകയാണ്.

## Article Content

**വടകര:** രക്തദാന ബോധവല്‍ക്കരണ സന്ദേശവുമായി കന്യാകുമാരി നിന്നും കാശ്മീരിലേക്ക് പദയാത്ര നടത്തുന്ന മെല്‍വിന്‍ തോമസിന് വടകരയില്‍ സ്വീകരണം നല്‍കി. വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് (ചീരാല്‍ ) സ്വദേശിയായ മെല്‍വിന്‍ ചുട്ടു പൊള്ളുന്ന വെയിലത്തും, ശക്തമായ മഴയത്തും രാവന്നോ പകലന്നോ വക വെക്കാതെ നടത്തം തുടരുകയാണ്.

ഒക്ടോബര്‍  9ന് ആണ് കന്യാകുമാരിയില്‍ നിന്നും യാത്ര ആരംഭിച്ചത്. ഓരോ ദിവസവും 30 കിലോമീറ്റര്‍ വീതം മെല്‍വിന്‍ നടക്കും. 4 മാസമെടുക്കുന്ന രക്തദാന സന്ദേശയാത്ര 2022 ഫെബ്രുവരി 9നു കാശ്മീരില്‍ എത്തുന്ന തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

വടകരയില്‍ എസ് കെ എസ് എസ് എഫ് സേവന വലിയ വളപ്പ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് മെല്‍വിന് സ്വീകരണം ഒരുക്കിയത്. സേവന വലിയ വളപ്പ് BLOOD DONATION GROUP അഡ്മിന്‍മരായ മുനീര്‍ സേവന, മാഹിര്‍ വടകര പൊന്നാട അണിയിച്ചു.

ഗ്രൂപ്പ് അംഗങ്ങളായ മുഹമ്മദ് ജംഷാദ് പതിയാരക്കര,ഫാറൂഖ്, ആദില്‍, ഷാരൂഖ്, സിജാദ്, നിഷാദ്, ഇര്‍ഫാന്‍ എന്നിവര്‍ പങ്കാളിയായി. മെല്‍വിന്‍ തോമസ് ഫോണ്‍ നമ്പര്‍: 96334 32982

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8530/melvin-thomas-who-was-walking-with-a-blood-donation-message-was-given-a-reception)