---
title: "പ്രതികളെ പിടികൂടുക; സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക -എസ്ഡിപിഐ"
english_title: "apprehend the accused; End government apathy- SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85396/apprehend-the-accused-end-government-apathy-sdpi"
published_at: "2022-12-15T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639aee1f67c49_14.jpg"
keywords: []
---

# പ്രതികളെ പിടികൂടുക; സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക -എസ്ഡിപിഐ

> **Lead Summary:** **വടകര:** വിദ്യാർത്ഥിനിയെ ലഹരി ക്യാരിയറായി ഉപയോഗിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടുക. അഴിയൂരിൽ വിദ്യാർത്ഥികളെ ലഹരിക്കടിമകളാക്കി ലഹരി വിതരണത്തിന് ഉപയോഗിച്ച സംഭവത്തിൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇത് സർക്കാരിന്റെ അനാസ്ഥയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.

## Article Content

**വടകര:** വിദ്യാർത്ഥിനിയെ ലഹരി ക്യാരിയറായി ഉപയോഗിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടുക. അഴിയൂരിൽ വിദ്യാർത്ഥികളെ ലഹരിക്കടിമകളാക്കി ലഹരി വിതരണത്തിന് ഉപയോഗിച്ച സംഭവത്തിൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇത് സർക്കാരിന്റെ അനാസ്ഥയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.

വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്തതിനെ സ്വാഗതം ചെയ്യുന്നു.പക്ഷേ സർക്കാറിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്വം ലഹരി മാഫിയയെ പിടികൂടുക എന്നുള്ളതാണ്.കോടികൾ മുടക്കി ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നടത്തുന്ന സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ അഴിയൂരിലെ ലഹരി മാഫിയയെ തുറങ്കിലടക്കുകയാണ് വേണ്ടത്.

ഇപ്പോഴത്തെ വിഷയം വിദ്യാർത്ഥിനിക്ക് പഠിക്കാൻ പൈസ ഇല്ലാത്തതല്ല, വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കിയ പ്രതികളെ പിടികൂടി മാതൃകാപരമായ ശിക്ഷ നൽകുകയാണ് അധികാരികൾ ചെയ്യേണ്ടത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങൾ നിർത്തി ലഹരി മാഫിയയുടെ അവസാനത്തെ കണ്ണിയെ പോലും തുറങ്കിലടക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം വിഷയം മൂടിവച്ച സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡൻറ് ഷംസീർ ചോമ്പാല പ്രസ്താവിച്ചു. വരുന്ന തിങ്കളാഴ്ച ഡിഡിഇ ഓഫീസ് പ്രതിഷേധ ധർണ്ണ അടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85396/apprehend-the-accused-end-government-apathy-sdpi)