---
title: "അപേക്ഷകൾ ക്ഷണിച്ചു; കടത്തനാട്ട് മാധവിയമ്മ സ്മാരക കവിത പുരസ്കാരം"
english_title: "Applications are invited; Kadtanath Madhaviyamma Memorial Poetry Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85408/applications-are-invited-kadtanath-madhaviyamma-memorial-poetry-award"
published_at: "2022-12-15T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639afde8b31fe_15.jpg"
keywords: []
---

# അപേക്ഷകൾ ക്ഷണിച്ചു; കടത്തനാട്ട് മാധവിയമ്മ സ്മാരക കവിത പുരസ്കാരം

> **Lead Summary:** **വടകര:** കടത്തനാട്ട് മാധവിയമ്മ സ്മാരക കവിത പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ പുരസ്കാരത്തിന് അപേക്ഷകളാണ് ക്ഷണിച്ചത്.

## Article Content

**വടകര:** കടത്തനാട്ട് മാധവിയമ്മ സ്മാരക കവിത പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാ പുരസ്കാരത്തിന് അപേക്ഷകളാണ് ക്ഷണിച്ചത്.

15 വയസ്സു വരെ പ്രായമുള്ളവർക്ക് 2000 രൂപയും പ്രശസ്തി പത്രവും 35 വയസ്സു വരെ പ്രായമുള്ളവർക്ക് 5000 രൂപയും പ്രശ്സ്തി പത്രവുമാണ് പുരസ്കാരം. സ്വന്തമായെഴുതിയ 3 വ്യത്യസ്ത കവിതകളുടെ 3 പകർപ്പുകൾ വീതം വയസ്സു തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം അയക്കണം.

വെള്ള കടലാസിൽ എഴുതിയ അപേക്ഷയിൽ പേരും ഫോൺ നമ്പറും എഴുതി കവിതയോടൊപ്പം പ്രത്യേകം വെക്കണം. അപേക്ഷകൾ 2023 ജനുവരി 10 നകം പ്രൊഫ. കടത്തനാട്ട് നാരായണൻ , പി.ഒ. നട്ട് സ്ട്രീറ്റ് , വടകര എന്ന വിലാസത്തിൽ അയക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85408/applications-are-invited-kadtanath-madhaviyamma-memorial-poetry-award)