---
title: "ഓഫീസ് തുറന്നു; കെ കുഞ്ഞിരാമക്കുറിപ്പിന്റെ സ്മരണയിൽ നാട്"
english_title: "Office opened; in memory of K Kunhirama Kurupp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85425/office-opened-in-memory-of-k-kunhirama-kurupp"
published_at: "2022-12-15T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b1cfd9d570_16.jpg"
keywords: []
---

# ഓഫീസ് തുറന്നു; കെ കുഞ്ഞിരാമക്കുറിപ്പിന്റെ സ്മരണയിൽ നാട്

> **Lead Summary:** **നെല്ലാച്ചേരി: **കെ. കുഞ്ഞിരാമക്കുറിപ്പിന്റെ സ്മരണയിൽ നാട്. പ്രമുഖ ഗാന്ധിയനും സ്വതന്ത്ര സമര സേനാനിയും സോഷ്യലിസ്റ്റുമായിരുന്ന കെ. കുഞ്ഞിരാമകുറുപ്പിന്റെ ചരമ വാർഷിക ദിനചാരണം ഡിസംബർ 25,26 തിയ്യതികളിലായി നെല്ലാച്ചേരിയിൽ വെച്ച് നടക്കും.

## Article Content

**നെല്ലാച്ചേരി: **കെ. കുഞ്ഞിരാമക്കുറിപ്പിന്റെ സ്മരണയിൽ നാട്. പ്രമുഖ ഗാന്ധിയനും സ്വതന്ത്ര സമര സേനാനിയും സോഷ്യലിസ്റ്റുമായിരുന്ന കെ. കുഞ്ഞിരാമകുറുപ്പിന്റെ ചരമ വാർഷിക ദിനചാരണം ഡിസംബർ 25,26 തിയ്യതികളിലായി നെല്ലാച്ചേരിയിൽ വെച്ച് നടക്കും.

പുഷ്പാർച്ചന, ദീപാശിഖാ പ്രയാണം, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെയാണ് ദിനാചരണം. സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം എൽ. ജെ. ഡി. ജില്ലാ പ്രസിഡണ്ട്‌ മനയത്ത് ചന്ദ്രൻ നിർവഹിച്ചു.

പി. കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. എം കെ. ഭാസ്കരൻ, സി. പി. രാജൻ, വി. കെ. സന്തോഷ്‌ കുമാർ,കെ. കെ. മനോജ്‌കുമാർ, പ്രസീത് കുമാർ, ടി. പി. വിജയൻ, സി. കെ. ബിജു, സി. കെ. മനോജൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85425/office-opened-in-memory-of-k-kunhirama-kurupp)