---
title: "പുതിയ കാലത്തേക്ക്; അഴിയൂരിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം "
english_title: "To the New Age; Working Group General Meeting at Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85438/to-the-new-age-working-group-general-meeting-at-azhiyur"
published_at: "2022-12-15T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b27366bda7_28.jpg"
keywords: []
---

# പുതിയ കാലത്തേക്ക്; അഴിയൂരിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം 

> **Lead Summary:** **അഴിയൂർ:** അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ്‌ പൊതുയോഗം സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ:** അഴിയൂർ ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി രൂപീകരണ വർക്കിംഗ് ഗ്രൂപ്പ്‌ പൊതുയോഗം സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, ആസൂത്ര സമിതി ഉപാധ്യക്ഷൻ എം പി ബാബുരാജ് എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ ഇ സ്വാഗതവും പ്ലാൻ ക്ലാർക്ക് സജിത്ത് എൻ നന്ദിയും പറഞ്ഞു. 14 വർക്കിംഗ് ഗ്രൂപ്പുകൾ ആയി നടന്ന ചർച്ചയിൽ വാർഡ് ജനപ്രതിനിധികൾ,നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85438/to-the-new-age-working-group-general-meeting-at-azhiyur)