---
title: "കൗതുകമുണർത്തി; ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്നേഹ യാത്ര വ്യത്യസ്തമായി "
english_title: "Sneha yatra was conducted for differently abled students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85452/sneha-yatra-was-conducted-for-differently-abled-students"
published_at: "2022-12-15T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b39c69d831_41.jpg"
keywords: []
---

# കൗതുകമുണർത്തി; ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്നേഹ യാത്ര വ്യത്യസ്തമായി 

> **Lead Summary:** **വില്യാപ്പള്ളി: **എം.ജെ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹയാത്ര വിദ്യാർത്ഥികളിലും,രക്ഷിതാക്കളിലും കൗതുകമുണർത്തി.എം.ജെ. ഹൈസ്ക്കൂൾ മൈതാനിയിൽ നിന്നും മാനേജർടി.കെ.അബ്ദുൽഅസീസ് ഫ്ലാഗ്ഓഫ് ചെയ്തു.തുടർന്ന് വടകര സാന്റ് ബാങ്ക്സ്, ബീച്ച് എന്നിവടങ്ങൾ സന്ദർശിച്ചു.

## Article Content

**വില്യാപ്പള്ളി: **എം.ജെ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹയാത്ര വിദ്യാർത്ഥികളിലും,രക്ഷിതാക്കളിലും കൗതുകമുണർത്തി.എം.ജെ. ഹൈസ്ക്കൂൾ മൈതാനിയിൽ നിന്നും മാനേജർടി.കെ.അബ്ദുൽഅസീസ് ഫ്ലാഗ്ഓഫ് ചെയ്തു.തുടർന്ന് വടകര സാന്റ് ബാങ്ക്സ്, ബീച്ച് എന്നിവടങ്ങൾ സന്ദർശിച്ചു.

വിദ്യാർത്ഥികൾ വ്യത്യസ്തമായ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്കിത് മാനസികമായി വളരെയധികം സന്തോഷം നൽകുന്നതായിരുന്നു. പലരും ആടിപ്പാടി നടന്നു.ഹെഡ്മാസ്റ്റർ ബഷീർ മാണിക്കോത്ത്,പി.ടി.എ വൈ.പ്രസിഡണ്ട് നാസർ എടച്ചേരി,എം.കെ.റഫീഖ്,റിയാദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,അസീസ്മാസ്റ്റർ ശിവേഷ്മാസ്റ്റർ,അബ്ദുറഹ്മാൻമാസ്റ്റർ,പൻസീർ മാസ്റ്റർ,ഷിജില ടീച്ചർ,ലൈല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ഭിന്നശേഷിവിദ്യാർത്ഥികൾക്കായി തൊഴിൽപരിശീലനം,ചങ്ങാതികൂട്ടംഎന്നിവയും നൽകുന്നുണ്ട്.തീരെവയ്യാതെ വീട്ടിൽ കിടപ്പിലായവിദ്യാർത്ഥികൾക്ക് പഠന സംവിധാനങ്ങളും നൽകി വരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85452/sneha-yatra-was-conducted-for-differently-abled-students)