---
title: "കിഴക്കയില്‍ പത്മനാഭന്റെ സ്മരണയ്ക്കായ്  കുടുബം പാലിയേറ്റീവിന് കട്ടില്‍ നല്‍കി"
english_title: " the family donated beds to palliative care in memory of Padmanabhan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8548/the-family-donated-beds-to-palliative-care-in-memory-of-padmanabhan"
published_at: "2021-11-02T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181163d20ddc_kizhakkayil family .jpg"
keywords: []
---

# കിഴക്കയില്‍ പത്മനാഭന്റെ സ്മരണയ്ക്കായ്  കുടുബം പാലിയേറ്റീവിന് കട്ടില്‍ നല്‍കി

> **Lead Summary:** കൈനാട്ടി: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറയിലെ കിഴക്കയില്‍ പത്മനാഭന്റെ സ്മരണക്കായ് കുടുംബം ചോറോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിക്ക് കട്ടില്‍ ( അഡ്ജസ്റ്റബിള്‍ കോട്ട്) നല്‍കി.

## Article Content

കൈനാട്ടി: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറയിലെ കിഴക്കയില്‍ പത്മനാഭന്റെ സ്മരണക്കായ് കുടുംബം ചോറോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിക്ക് കട്ടില്‍ ( അഡ്ജസ്റ്റബിള്‍ കോട്ട്) നല്‍കി.

പത്മനാഭന്റെ സഹോദരി ടി. സുശീലയില്‍ നിന്നും ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡെയ്‌സി ഗോരെ ഏറ്റുവാങ്ങി. പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്ത പാവപ്പെട്ട കിടപ്പു രോഗികള്‍ക്ക് സൗജന്യമായ് ഇവ നല്‍കും.

വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കട്ടില്‍, ഓക്‌സിജന്‍ കോണ്‍സിനേറ്റെര്‍, സിലിണ്ടര്‍ എന്നിവ ലഭിക്കുന്നുണ്ട്.ഇത് എല്ലാ പാവപ്പെട്ട രോഗികള്‍ക്കും ഏറെ ഉപകാരമാണ്.

കുടുംബ അംഗങ്ങളായ കെ സുലഭ, കെ സുഫല, കെ ജയേഷ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി, പ്രിയേഷ് ജെ.എച്ച്‌ഐമാരായ അബ്ദുല്‍ ഹമീദ് , ആര്‍ രാജേഷ് , ജെ.പി എച്ച് എന്‍ മാരായ വി .പി സിന്ധു , എം.എം ഏലിക്കുട്ടി , പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍, കെ.പി, ജയരാജന്‍,പാലിയേറ്റീവ് നഴ്‌സ് കെ.വി സജിന എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8548/the-family-donated-beds-to-palliative-care-in-memory-of-padmanabhan)