---
title: "കുട്ടികള്‍ക്ക് ഇരിപ്പിടങ്ങള്‍ നല്‍കി  വള്ള്യാട് എംഎല്‍പി  സ്‌കൂള്‍ പിടിഎ "
english_title: " Vallyad MLP School PTA provided seats for students "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8552/vallyad-mlp-school-pta-provided-seats-for-students"
published_at: "2021-11-02T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61811b35b4c65_valliyadu mlp school .jpg"
keywords: []
---

# കുട്ടികള്‍ക്ക് ഇരിപ്പിടങ്ങള്‍ നല്‍കി  വള്ള്യാട് എംഎല്‍പി  സ്‌കൂള്‍ പിടിഎ 

> **Lead Summary:** **വില്യാപ്പള്ളി: **ദീര്‍ഘനാളത്തെ അടച്ചിടലിനു ശേഷം വീണ്ടും സ്‌കൂളുകളിലേക്ക് എത്തിയ കുട്ടികള്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങള്‍ നല്‍കിക്കൊണ്ട് വള്ള്യാട് എംഎല്‍പി സ്‌കൂള്‍ പിടിഎ മാതൃകയായി.

## Article Content

**വില്യാപ്പള്ളി: **ദീര്‍ഘനാളത്തെ അടച്ചിടലിനു ശേഷം വീണ്ടും സ്‌കൂളുകളിലേക്ക് എത്തിയ കുട്ടികള്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങള്‍ നല്‍കിക്കൊണ്ട് വള്ള്യാട് എംഎല്‍പി സ്‌കൂള്‍ പിടിഎ മാതൃകയായി.

പി.ടി.എ പ്രസിഡണ്ട് ഇ കെ ജഹാംഗീര്‍, രക്ഷിതാക്കളുടെ പ്രതിനിധി സമദ് മാസ്റ്റര്‍, അസീസ് യു , മദര്‍ പി ടി എ ഭാരവാഹികളായ വഹീദ ഒ , നസീമ കെ ടി എന്നിവര്‍ ഫര്‍ണിച്ചര്‍ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പങ്കെടുത്തു.

പിടിഎ പ്രസിഡന്റില്‍ നിന്നും സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് ഫര്‍ണ്ണിച്ചര്‍ ഏറ്റുവാങ്ങി. സ്‌കൂളിലെ ക്ലാസുകളിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്‌കും മാസ്‌കും സാനിറ്റൈസറും സ്‌കൂളിന് കൈമാറി മാതൃക പരമായ പ്രവര്‍ത്തങ്ങളാണ് സ്‌കൂള്‍ പിടിഎയും മദര്‍ പിടിഎയും കാഴ്ചവെച്ചത്. പ്രസ്തുത ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ബേബി ഷംന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8552/vallyad-mlp-school-pta-provided-seats-for-students)