---
title: "ശാപമോക്ഷം;കുഞ്ഞിപ്പള്ളിയിൽ എലിവേറ്റഡ് പാത പണിയും "
english_title: "Elevated road will be constructed at Kunjipalli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85571/elevated-road-will-be-constructed-at-kunjipalli"
published_at: "2022-12-16T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c3cb32fd6e_KUNJIPALLI_ELIVATED.jpg"
keywords: []
---

# ശാപമോക്ഷം;കുഞ്ഞിപ്പള്ളിയിൽ എലിവേറ്റഡ് പാത പണിയും 

> **Lead Summary:** **വടകര: **ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളിക്കും, കുഞ്ഞിപ്പള്ളി ടൗണിനും ശാപമോക്ഷം. എലിവേറ്റഡ് പാത നിർമ്മിക്കാമെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രി നിധിൻ ഗഡ്കരി കെ. മുരളീധരൻ എംപിക്ക് ഉറപ്പുനൽകി.

## Article Content

**വടകര: **ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളിക്കും, കുഞ്ഞിപ്പള്ളി ടൗണിനും ശാപമോക്ഷം. എലിവേറ്റഡ് പാത നിർമ്മിക്കാമെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രി നിധിൻ ഗഡ്കരി കെ. മുരളീധരൻ എംപിക്ക് ഉറപ്പുനൽകി.

ദേശീയപാത വികസനത്തിൽ ഒറ്റപ്പെട്ടു പോയേക്കുമെന്ന് കരുതിയ പള്ളിക്കും ടൗണിനും ഇത് ഗുണകരമായി. എലിവേറ്റഡ് പാത വരുന്നതോടെ ടൗൺ രണ്ടായി വിഭജിക്കുന്നത് ഒഴിവാകും. കെ. മുരളീധരൻ എം.പിയും, ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രതിനിധികളും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെ അദ്ദേഹത്തിന്റെ ചേമ്പറിൽ സന്ദർശിച്ച് നിവേദനം സമർപ്പിച്ചിരുന്നു.

തുടർന്ന് നടന്ന ചർച്ചയിലാണ് കുഞ്ഞിപ്പള്ളിയിൽ എലിവേറ്റഡ് ഹൈവേ സ്ഥാപിക്കാം എന്ന ഉറപ്പ് ലഭിച്ചത്. പുരാതനമായ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ചോമ്പാലിലെ എൻഎച്ച് 66 വികസനത്തിനായി ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് പരിപാലന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ചർച്ചകളിൽ ഭാരവാഹികളായ ടി.ജി നാസർ, എം.ഇസ്മയിൽ, കെ പി ചെറിയ കോയ തങ്ങൾ, ഹമീദ് എരിക്കൽ, എ.വി. സെനീദ് എന്നിവർ പങ്കെടുത്തു. ദേശീയപാത പ്രോജക്ട് കോ.ഓർഡിനേറ്റർ, ജില്ലാ കലക്ടർ, കെ.മുരളീധരൻ എംപി, കെ.കെ. രമ എംഎൽഎ എന്നിവർക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി കുഞ്ഞപ്പള്ളി പരിപാലന കമ്മിറ്റിയും ദേശീയപാത കർമ്മസമിതിയും വ്യാപാര സംഘടനകളും നിവേദനം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85571/elevated-road-will-be-constructed-at-kunjipalli)