---
title: "ഗാന്ധി ജയന്തി ദിനാചരണവും 'ക്ലീൻ ഓഫീസ് ഡ്രൈവും' നടത്തി"
english_title: "Gandhi Jayanti Day celebrations and 'Clean Office Drive' were held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/856/gandhi-jayanti-day-celebrations-and-clean-office-drive-were-held"
published_at: "2021-10-02T18:40:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61585ade4a735_gaandhi.jpg"
keywords: []
---

# ഗാന്ധി ജയന്തി ദിനാചരണവും 'ക്ലീൻ ഓഫീസ് ഡ്രൈവും' നടത്തി

> **Lead Summary:**  **വടകര**: ജില്ലാ പഞ്ചായത്തിൽ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷം നടന്നു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും 'അധികാര വികേന്ദ്രീകരണ പ്രകിയ - ഗാന്ധിജിയുടെ ഇന്ത്യയിൽ ' എന്ന വിഷയം ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്തു.

## Article Content

 **വടകര**: ജില്ലാ പഞ്ചായത്തിൽ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷം നടന്നു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും 'അധികാര വികേന്ദ്രീകരണ പ്രകിയ - ഗാന്ധിജിയുടെ ഇന്ത്യയിൽ ' എന്ന വിഷയം ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്തു.

യോഗത്തിൽ എം.പി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ രാജീവ് പെരുമൺപുറ അനുസ്മരണ പ്രഭാഷണം നടത്തി. ക്ലീൻ ഓഫീസ് ഡ്രൈവിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു.

ജില്ലാ പഞ്ചായത്ത് സ്റ്റാഫംഗങ്ങളും ജില്ലാ സാക്ഷരതാ മിഷൻ, എഞ്ചിനീയറിംഗ് വിഭാഗം, കൈറ്റ്, സ്നേഹസ്പർശം സൊസൈറ്റി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരും ജില്ലാ പഞ്ചായത്ത് കെട്ടിടങ്ങളും പരിസരവും ശുചീകരിക്കുന്നതിൽ പങ്കാളികളായി.

ജില്ലാ പഞ്ചായത്തിൻ്റെ എല്ലാ അനുബന്ധ സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി , ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പ്രശാന്ത് കുമാർ, ഫിനാൻസ് ഓഫീസർ ബാബു .വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/856/gandhi-jayanti-day-celebrations-and-clean-office-drive-were-held)