---
title: "അഭിമാനമായി വടകര; ഫൈനലിലും സേവനത്തിനായി യുവ ദമ്പതികൾ "
english_title: "Vadakara proudly; A young couple for service in the finale as well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85617/vadakara-proudly-a-young-couple-for-service-in-the-finale-as-well"
published_at: "2022-12-16T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c6b686b7e4_COUPLES.jpg"
keywords: []
---

# അഭിമാനമായി വടകര; ഫൈനലിലും സേവനത്തിനായി യുവ ദമ്പതികൾ 

> **Lead Summary:** **വടകര : **ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ വളണ്ടിയർ ടീമിൽ വടകരയിലെ ദമ്പതികളും. വടകരയിലെ പ്രമുഖ ബിസിനസ്‌ വ്യവസായി മഷൂദ് ഹാജിയുടെയും സജിതയുടെയും മകൾ ഫഹ്‌മിത ഖത്തർ എയർപോർട്ട് വളണ്ടിയർ ടീമിലും, ഭർത്താവ് എടച്ചേരി അമ്മദ് ഹാജി ജമീല ദമ്പതികളുടെ മകൻ യാഷർ ലുസൈൽ സ്റ്റേഡിയത്തിലുമാണ് സേവനം ചെയുന്നത്.

## Article Content

**വടകര : **ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ വളണ്ടിയർ ടീമിൽ വടകരയിലെ ദമ്പതികളും. വടകരയിലെ പ്രമുഖ ബിസിനസ്‌ വ്യവസായി മഷൂദ് ഹാജിയുടെയും സജിതയുടെയും മകൾ ഫഹ്‌മിത ഖത്തർ എയർപോർട്ട് വളണ്ടിയർ ടീമിലും, ഭർത്താവ് എടച്ചേരി അമ്മദ് ഹാജി ജമീല ദമ്പതികളുടെ മകൻ യാഷർ ലുസൈൽ സ്റ്റേഡിയത്തിലുമാണ് സേവനം ചെയുന്നത്.

20ന് ഉദ്ഘാടനം സാക്ഷ്യം വഹിച്ച ലുസൈയിൽ സ്റ്റേഡിയത്തിൽ നിന്നാണ് ആരംഭം. ആവേശമായ ലോകകപ്പിൽ ടിക്കറ്റ് വളണ്ടിയറുടെ ചുമതല ഏറ്റെടുത്താണ് യാഷറിന്റെ പ്രവർത്തനം തുടങ്ങിയത്. 12 കളിയിൽ ഫിഫ വളണ്ടിയറായി ജോലി ചെയുന്ന യാഷർ ലോക കാൽ പന്തിന്റ പ്രധാന മത്സരങ്ങളായ രണ്ട് സെമി ഫൈനലും സ്റ്റെഡിയത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

പോർച്ചുഗൽ, അർജന്റീന, ബ്രസീൽ എന്നീ കാൽ പന്തിലേ വൻ രാജ്യങ്ങളിലുള്ള താരങ്ങൾ അണി നിരക്കുന്ന സ്റ്റേഡിയത്തിലും യാഷർ വളണ്ടിയർ ടീമിൽ അംഗമാണ്. യാഷറിന്റെ ഭാര്യ ഫഹ്‌മിദ ഖത്തിറിലെ എയർപോർട്ടിൽ വിഐപി ലോഞ്ചിൽ പ്രമുഖ ടിമിന്റെ വെൽക്കം ചെയുന്നതിലും വളണ്ടിയറുമായാണ് സേവനം അനുഷ്ടിച്ചത് .ഹമദ് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ സെക്ഷൻ വിഭാഗത്തിലാണ് ജോലി . എഞ്ചിനിയർ ആയ യാഷർ ജോലി തിരക്കിലും ഫഹ്‌മിദ ഹോസ്പിറ്റൽ ജോലി തിരക്കിനിടയിലും ആണ് ഫിഫ അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയത്.

ഈ ദമ്പതിമാരുടെ കഴിവിൽ അഭിമാനിക്കുകയാണ് പ്രവാസികൾ. വടകര നഗരസഭ പത്താം വാർഡായ കക്കുഴിയിലെ പ്രദേശവാസിയാണ് ഫഹ്മിദ. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ട ഫഹ്മിദ തന്റെ വാർഡിന് അഭിമാനമാണെന്ന് കൗൺസിലർ അഫ്സൽ പി കെ സി പറഞ്ഞു. യുവ ദമ്പതികളുടെ നേട്ടത്തിൽ അഭിമാനിക്കുകയാണ് വടകര.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85617/vadakara-proudly-a-young-couple-for-service-in-the-finale-as-well)