---
title: "നിർണ്ണയ ക്യാമ്പ്; അതിഥികൾക്കായി രോഗ നിവാരണ ക്യാമ്പ്."
english_title: "conformation  Camp; Illness camp for guests."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85638/conformation-camp-illness-camp-for-guests"
published_at: "2022-12-16T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c96ba316b5_camp_1.jpg"
keywords: []
---

# നിർണ്ണയ ക്യാമ്പ്; അതിഥികൾക്കായി രോഗ നിവാരണ ക്യാമ്പ്.

> **Lead Summary:** **കുന്നുമ്മക്കര**: കുന്നുമ്മക്കരയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി രോഗനിവാരണ ക്യാമ്പ് നടത്തി.ഏറാമല ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കുന്നുമ്മകര മഹാത്മ വായന ശാലയിൽ വെച്ചായിരുന്നു ക്യാമ്പ്.

## Article Content

**കുന്നുമ്മക്കര**: കുന്നുമ്മക്കരയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി രോഗനിവാരണ ക്യാമ്പ് നടത്തി.ഏറാമല ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കുന്നുമ്മകര മഹാത്മ വായന ശാലയിൽ വെച്ചായിരുന്നു ക്യാമ്പ്.

ഇതര സംസ്ഥാന തൊഴിലാളികളിൽ ക്ഷയരോഗ നിവാരണത്തിന്റെ ഭാഗമായി സ്പപൂട്ടം റഫറൽ, മലേറിയ നിർമ്മാജനത്തിന്റെ ഭാഗമായുള്ള രക്ത സാമ്പിൾ ശേഖരണം, കുഷ്ഠ രോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി സ്കിൻ പരിശോധന എന്നിവ നടത്തി. ക്യാമ്പിൽ വാർഡ് മെമ്പർ പ്രമോദ് , ഹെൽത്ത് ഇൻസ്പെക്ടർ കെ.ശശി, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ സുനിൽകുമാർ കെ. ആശവർക്കർ പ്രസന്ന എം.കെ., RRT വളണ്ടിയർ മുഹമ്മദ് നേതൃത്വം നൽകി.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇതര സംസ്ഥാന തൊഴിലാളികളിൽ ഇത്തരത്തിൽ പ്രത്യേക സ്ക്രീനിംഗ് ക്യാമ്പ് നടത്തി പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ക്യാമ്പിൽ പറ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85638/conformation-camp-illness-camp-for-guests)