---
title: "ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തു; എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് മർദ്ദനം "
english_title: "Questioned about drug use; SFI students assaulted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85785/questioned-about-drug-use-sfi-students-assaulted"
published_at: "2022-12-17T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639da603d72c1_SFI_PROTEST_SN_CLG.jpg"
keywords: []
---

# ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തു; എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് മർദ്ദനം 

> **Lead Summary:** **വടകര: **കീഴലിലെ വടകര എസ്.എൻ കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ നിരോധിത ലഹരി ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ സംഘർഷം. സംഭവം ചോദ്യം ചെയ്തതിന്റെ പേരിൽ പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റു.

## Article Content

**വടകര: **കീഴലിലെ വടകര എസ്.എൻ കോളേജിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ നിരോധിത ലഹരി ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെ സംഘർഷം. സംഭവം ചോദ്യം ചെയ്തതിന്റെ പേരിൽ പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനമേറ്റു.

യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ നിയ, അനുശ്രീ, അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. അക്രമം സംബന്ധിച്ച് വടകര പോലീസ് കേസെടുത്തു.

ക്യാമ്പസുകളെ ലഹരിയുടെയും മയക്കുമരുന്നിന്റെയും ആവാസ കേന്ദ്രമാക്കാനുള്ള ചില ഗ്യാങ്ങളുടെ ശ്രമം എന്ത് വിലകൊടുത്തും തടയും. ഒരുതരത്തിലും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85785/questioned-about-drug-use-sfi-students-assaulted)