---
title: "അനുമോദിച്ചു;പ്രതിഭകളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു "
english_title: "Appreciated; Talents were honored with gifts"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85790/appreciated-talents-were-honored-with-gifts"
published_at: "2022-12-17T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639daa04db20d_ANUMODANAM.jpg"
keywords: []
---

# അനുമോദിച്ചു;പ്രതിഭകളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി:** ഓർക്കാട്ടേരി നോർത്ത് കാരുണ്യം സ്വയം സഹായ സംഘം ഏറാമല ഗ്രാമപഞ്ചായത്ത് പ്രതിഭകളെ ആദരിച്ചു.

## Article Content

**ഓർക്കാട്ടേരി:** ഓർക്കാട്ടേരി നോർത്ത് കാരുണ്യം സ്വയം സഹായ സംഘം ഏറാമല ഗ്രാമപഞ്ചായത്ത് പ്രതിഭകളെ ആദരിച്ചു.

കേരളോത്സവത്തിൽ കളിമൺ പ്രതിമ നിർമ്മാണത്തിൽ വിജയം കൈവരിച്ച അശ്വിൻ കെ. പി യെയും, ചോമ്പാൽ സബ്ജില്ലാ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ച അൻവിയ(പ്രസംഗം, ഗ്രൂപ്പ് ഡാൻസ്), ശ്രീലക്ഷ്മി (മോണോ ആക്ട്), എന്നിവർക്ക് കാരുണ്യം സ്വയം സഹായ സംഘം അംഗവും പതിനഞ്ചാം വാർഡ് മെമ്പറും കൂടിയായ പറമ്പത്ത് പ്രഭാകരൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

സംഘം പ്രസിഡണ്ട് രാജൻ കാറ്റാടിമ്മൽ അധ്യക്ഷത വഹിച്ചു. അശ്വിൻ, അൻവിയ, ശ്രീലക്ഷ്മി എന്നിവർ അനുമോദന പരിപാടിക്ക് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85790/appreciated-talents-were-honored-with-gifts)