---
title: "ഗോൾഡൻ ജൂബിലി; വള്ളിക്കാട് ടൗണിൽ സ്വീകരണം"
english_title: "Golden Jubilee; Reception at Vallikad town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85843/golden-jubilee-reception-at-vallikad-town"
published_at: "2022-12-17T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639df91bd990d_vallikkad.jpg"
keywords: []
---

# ഗോൾഡൻ ജൂബിലി; വള്ളിക്കാട് ടൗണിൽ സ്വീകരണം

> **Lead Summary:** **വള്ളിക്കാട്:** റഹ്മാനിയ കടമേരിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി വാഹന പ്രചരണ ജാഥ. എസ്കെഎസ്എസ്എഫ് ആയഞ്ചേരി മേഖല കമ്മിറ്റിയും വടകര മേഖല റഹ്മാനീസും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്കാണ് വള്ളിക്കാട് സ്വീകരണം നൽകിയത്.

## Article Content

**വള്ളിക്കാട്:** റഹ്മാനിയ കടമേരിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി വാഹന പ്രചരണ ജാഥ. എസ്കെഎസ്എസ്എഫ് ആയഞ്ചേരി മേഖല കമ്മിറ്റിയും വടകര മേഖല റഹ്മാനീസും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്കാണ് വള്ളിക്കാട് സ്വീകരണം നൽകിയത്.

റഹ്മാനിയ കടമേരിയുടെ ഗോൾഡൻ ജൂബിലി സനദ് ദാന മഹാസമ്മേളനം ഈ മാസം 23 24 25 തീയതികളിൽ നടക്കുകയാണ്. ജ്ഞാന നിറവിന്റെ 50 വർഷങ്ങൾ എന്ന ആപ്തവാക്യത്തിലാണ് വാഹന പ്രചരണ ജാഥ.

വള്ളിക്കാട് ടൗണിൽ നടന്ന സ്വീകരണ പരിപാടിയിൽ മുഹമ്മദ് സഫ്‌വാൻ, ഷാഫി ഫൈസി (ഖാസി വള്ളിക്കാട്), കുറ്റിയിൽ അബൂബക്കർ, റഫീഖ് കെ പി, അഷ്റഫ്, അസ്കർ, സലിം, അസ്ലം, ബീരാൻ ഉസ്താദ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85843/golden-jubilee-reception-at-vallikad-town)