---
title: "ജാഗ്രത കാണിക്കണം; മയക്കുമരുന്ന് മാഫിയ ലക്ഷ്യമിടുന്നത് കുട്ടികളെ - മുഖ്യമന്ത്രി പിണറായി വിജയൻ"
english_title: " Drug mafia targets children - CM Pinarayi Vijayan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85845/drug-mafia-targets-children-cm-pinarayi"
published_at: "2022-12-17T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dfabadae90_MEMUMDA.jpg"
keywords: []
---

# ജാഗ്രത കാണിക്കണം; മയക്കുമരുന്ന് മാഫിയ ലക്ഷ്യമിടുന്നത് കുട്ടികളെ - മുഖ്യമന്ത്രി പിണറായി വിജയൻ

> **Lead Summary:** **വടകര :** മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.ഇതിനെ ഗൗരവമായി കണ്ട് സ്കൂൾ അധികൃതരും നാട്ടുകാരും വീട്ടുകാരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പും പോലീസും കർശനം നടപടികളാണ് സ്വീകരിക്കുന്നത് ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

## Article Content

**വടകര :** മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്.ഇതിനെ ഗൗരവമായി കണ്ട് സ്കൂൾ അധികൃതരും നാട്ടുകാരും വീട്ടുകാരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പും പോലീസും കർശനം നടപടികളാണ് സ്വീകരിക്കുന്നത് ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാഠ്യ പദ്ധതി പരിഷ്കരണത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ വജ്ര ജൂബിലി കെട്ടിടത്തിന്റെയും ഇൻഡോർ ഗ്രൗണ്ടിന്റെയും ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തിയും തുടർന്ന് ചർച്ചയുടെയും അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത്. ഇതിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിച്ചു കഴിഞ്ഞു. ഇന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. 2,546 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി സർക്കാർ മാറ്റിവെച്ചത്. ഒരു കുട്ടിക്കും വിദ്യാഭ്യാസം ലഭിക്കാതിരിക്കരുത് എന്നാണ് സർക്കാർ ലക്ഷ്യം.

ചടങ്ങിൽ കെ.പി. കുഞ്ഞഹമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി. യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശിനെ മുൻമന്ത്രി സി.കെ. നാണു ആദരിച്ചു. ജില്ലാ കലോത്സവത്തിൽ പ്രതിഭകളായവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന, ഡിഇഒ ഹെലൻ ഹൈസന്ത്‌ മെന്റോസ്, സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് ആർ.ബാലറാം, പിടിഎ പ്രസിഡണ്ട് ഡോക്ടർ എം.പി. തോമസ് എന്നിവർ ഉപഹാര സമർപ്പണം നടത്തി.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ സബിത മണക്കുനി,കാട്ടിൽ മൊയ്തു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ. സിമി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ.നാരായണൻ സ്വാഗതവും പ്രധാന അധ്യാപകൻ പി.കെ. ജിതേഷ് നന്ദിയും പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത നിശ കലാപരിപാടികളും റാസയും ബീഗവും അവതരിപ്പിച്ച ഗസൽ നൈറ്റും പരിപാടിയുടെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85845/drug-mafia-targets-children-cm-pinarayi)