---
title: "നടപടി സ്വീകരിക്കും; മലിന ജലം ഓടയിൽ ഒഴുക്കിയാൽ നടപടി "
english_title: " Action to be taken if waste water is discharged into the drain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85898/action-to-be-taken-if-waste-water-is-discharged-into-the-drain"
published_at: "2022-12-18T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639eb7470d0af_VADAKARA_CORPORATION.jpg"
keywords: []
---

# നടപടി സ്വീകരിക്കും; മലിന ജലം ഓടയിൽ ഒഴുക്കിയാൽ നടപടി 

> **Lead Summary:** **വടകര: **മലിനജലം ഓടയിൽ ഒഴുകിയാൽ നടപടി.വടകര നഗരസഭാ പരിധിയിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് കൂൾബാറുകൾ,ബാറുകൾ എന്നിവിടങ്ങളിൽ നിന്ന് അസമയങ്ങളിൽ വ്യാപകമായ രീതിയിൽ പൊതു ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തി.

## Article Content

**വടകര: **മലിനജലം ഓടയിൽ ഒഴുകിയാൽ നടപടി.വടകര നഗരസഭാ പരിധിയിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് കൂൾബാറുകൾ,ബാറുകൾ എന്നിവിടങ്ങളിൽ നിന്ന് അസമയങ്ങളിൽ വ്യാപകമായ രീതിയിൽ പൊതു ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തി.

ഇക്കാര്യത്തിൽ വടകര നഗരസഭ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിയമപ്രകാരം അനുവദനീയമല്ലാത്ത ഇത്തരം കാര്യങ്ങൾ ഇനി ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ നിയമ നടപടികൾ സ്വീകരിക്കും.

ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും ശക്തമായ രീതിയിൽ രാത്രികാല പരിശോധനകൾ കർശനമാക്കും. അതുകൊണ്ടുതന്നെ വടകരയിലെ കച്ചവടക്കാർ നഗരസഭയോട് സഹകരിക്കണമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85898/action-to-be-taken-if-waste-water-is-discharged-into-the-drain)