---
title: "മദ്യം പിടികൂടി; അഴിയൂർ ചെക്ക് പോസ്റ്റിൽ 17 ലിറ്റർ വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ "
english_title: "17 liters of foreign liquor seized at Azhiyur check post"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85909/17-liters-of-foreign-liquor-seized-at-azhiyur-check-post"
published_at: "2022-12-18T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ebe7fa068a_MADYAM_PIDIKOODI.jpg"
keywords: []
---

# മദ്യം പിടികൂടി; അഴിയൂർ ചെക്ക് പോസ്റ്റിൽ 17 ലിറ്റർ വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ 

> **Lead Summary:** **അഴിയൂർ:** അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രവൻൻ്റീവ് ഓഫീസർ സോമസുന്ദരനും പാർട്ടിയും ചേർന്ന് വിദേശമദ്യം പിടികൂടി. തമിഴ്നാട് തിരുനെൽവേലി സ്വദേശിയിൽ നിന്നാണ് മദ്യം പിടികൂടിയത്.

## Article Content

**അഴിയൂർ:** അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രവൻൻ്റീവ് ഓഫീസർ സോമസുന്ദരനും പാർട്ടിയും ചേർന്ന് വിദേശമദ്യം പിടികൂടി. തമിഴ്നാട് തിരുനെൽവേലി സ്വദേശിയിൽ നിന്നാണ് മദ്യം പിടികൂടിയത്.

അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് TN 88 B 5400 നമ്പർ ടാങ്കർ ലോറിയിൽ നിന്ന് 17.1ലിറ്റർ കർണാടക വിദേശമദ്യം കടത്തുന്നതിനിടെയാണ് പിടിയിലായത് . സുന്ദരപുരം ദേശത്തെ തെങ്കാശി സ്വദേശി ലക്ഷ്മണനെയാണ് അറസ്റ്റ് ചെയ്തത്.

പരിശോധന സംഘത്തിൽ സിഇഒ മാരായ പ്രസാദ്, ഷിജിൻ,പ്രജിത്ത്, വനിത സി.ഇ.ഒ ശ്രിജി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85909/17-liters-of-foreign-liquor-seized-at-azhiyur-check-post)