---
title: "യുവാവ് പിടിയിൽ; കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Young man arrested; Young man arrested with ganja"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/85961/young-man-arrested-young-man-arrested-with-ganja"
published_at: "2022-12-18T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f1d78309a4_arrest.jpg"
keywords: []
---

# യുവാവ് പിടിയിൽ; കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **വടകര: **കഞ്ചാവ് കടത്തുകാരനായ പുതിയാപ്പ് സംസ്കൃതം സ്കൂളിന് സമീപം കല്ലുനിര പറമ്പത്ത് പ്രദീപി നെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വടകര: **കഞ്ചാവ് കടത്തുകാരനായ പുതിയാപ്പ് സംസ്കൃതം സ്കൂളിന് സമീപം കല്ലുനിര പറമ്പത്ത് പ്രദീപി നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്ന് 1.700 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും വടകര പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ഒഡീഷയിൽ നിന്നു വിവാഹം കഴിച്ച പ്രദീപ് ഭാര്യ വീട്ടുകാരുടെ സഹായത്തോടെ പതിവായി കേരളത്തിൽ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് മാസങ്ങളായി നിരീക്ഷിച്ച ശേഷം ഇന്നലെ പുലർച്ചെ ട്രെയിനിറങ്ങി വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

എസ്ഐ കെ.എം.രവിയുടെ നേതൃത്വത്തിൽ സിപിഒ മാരായ കെ.റിനീഷ്, ശ്രീലേഷ്, കെ.അനീഷ്, ഡാൻസാഫ് ടീമിലെ എസ്ഐമാരായ രാജീവ് ബാബു, കെ.സുരേഷ്, എസ്‍സിപിഒ മാരായ വി.വി.ഷാജി, വി.സി.ബിനീഷ്, അനിൽ കുമാർ, ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/85961/young-man-arrested-young-man-arrested-with-ganja)